Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: ജനിച്ച് ഒരാഴ്ചയ്ക്ക് ശേഷം ആണ്‍കുഞ്ഞ് പെണ്‍കുഞ്ഞായി മാറി.സംഭവത്തിന്റെ ഞെട്ടൽ മാറാതെ വിട്ടുമാറാതെ കഴിയുകയാണ് മാതാപിതാക്കാൾ . സൗദിയിലെ ഹാദി അല്‍ ഫത്തീഫ് എന്ന യുവാവിന്റെ ഭാര്യ ഒരാഴ്ച മുമ്പ് പ്രസവിച്ച ആണ്‍കുഞ്ഞാണ് ദിവസങ്ങള്‍ക്കകം പെണ്‍കുഞ്ഞായത്. പ്രസവത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചിരുന്നു.എന്നാല്‍ ഒരാഴ്ച ശേഷം ആശുപത്രിലെത്തിയപ്പോഴാണ് ഹാദിയുടേത് പെണ്‍കുഞ്ഞാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ ചികിത്സയുടേയും പ്രാര്‍ത്ഥനയുടേയും ഫലമായി ലഭിച്ച ആണ്‍കുഞ്ഞിനെ താന്‍ സലീം എന്ന പേരിട്ടിരുന്നുവെന്നും ഹാദി പറയുന്നു. എന്നാല്‍ ചികിത്സയ്‌ക്കെത്തിയ തന്റെ കുഞ്ഞിനെ ആശുപത്രി അധികൃതര്‍ മാറ്റിയതാണെന്ന് ഹാദി ആരോപിക്കുന്നു. ആണ്‍കഞ്ഞിനു പകരം വികലാംഗയായ ഒരു പെണ്‍കുഞ്ഞിനെയാണ് ആശുപത്രി അധികൃതര്‍ ഹാദിക്ക് നല്‍കിയത്.തങ്ങള്‍ക്ക് ആറ്റുനോറ്റുണ്ടായ മകന് ഒരാഴ്ചത്തെ ആയുസ് മാത്രമാണോ ഉണ്ടായിരുന്നതെന്നാണ്
ഹാദി ചോദിക്കുന്നത്. കുഞ്ഞിനെ മാറ്റി നല്‍കിയ ആശുപത്രി അധികൃര്‍ക്കെതിരെ സൗദി ആരോഗ്യവകുപ്പിനെ സമീപിക്കാനൊരുങ്ങുകയാണ് ഹാദി. തങ്ങള്‍ക്ക് മകനെ തിരികെ തരണമെന്നാണ് ഹാദിയുടേയും ഭാര്യയുടേയും ആവശ്യം.
Leave a Reply