Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്കൊച്ചിയില്‍ സ്ത്രീകൾ ഉടുതുണിയില്ലാ സമരം നടത്തി.സ്ത്രീകള്‍ ലൈംഗീക പരാക്രമങ്ങള്‍ക്ക് ഇരയാകാനുള്ളവരെല്ലെന്ന് വിളിച്ച് പറഞ്ഞായിരുന്നു ഇവർ റോഡിലേക്കിറങ്ങിയത്. ഇന്ത്യന്‍ ദേശീയപതാകയുടെ നിറങ്ങളിലുള്ള ഒറ്റ തുണി കൊണ്ട് ശരീരം മറച്ചായിരുന്നു ഒരു കൂട്ടം സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്.അതെ സമയം സമരം അതിര് കടക്കാതിരിക്കാൻ പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവർക്കെതിരെ പൊതുനിരത്തില്‍ സഭ്യമല്ലാതെ പെരുമാറി, കലഹത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഇവരെ പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Leave a Reply