Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മണിപ്പുര്‍ സന്ദര്‍ശനത്തിന്റെ തുടക്കം വിവാദത്തോടെ.
കണ്ണന്താനം അടക്കമുള്ള വിഐപികളുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇംഫാല്‍ വിമാനത്താവളത്തിലെ വിമാനങ്ങളുടെ സമയക്രമം തെറ്റിയതിനാല്‍ ഒരു യാത്രക്കാരി മന്ത്രിയോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
ബിഹാറിലെ പാറ്റ്‌നയിലെ ആശുപത്രിയില്‍ കഴിയുന്ന രോഗിക്ക് അടിയന്തര ചികിത്സ ഉറപ്പുവരുത്തേണ്ടിയിരിക്കെ വിമാനം വൈകിയതാണ് ഡോക്ടര്‍ കൂടിയായ യാത്രക്കാരിയെ ചൊടിപ്പിച്ചത്. കണ്ണന്താനത്തോടു കയര്‍ത്ത ഇവര്‍, ഇനിമുതല്‍ ഇത്തരത്തില്‍ വിമാനങ്ങള്‍ വൈകില്ലെന്ന് എഴുതി നല്‍കാന്‍ മന്ത്രിയോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലാണ് അനന്തമായി വിമാനങ്ങള്‍ വൈകിയതിനെ തുടര്‍ന്ന് കണക്ഷന്‍ ഫ്ളൈറ്റ് നഷ്ടമായ യുവതി ഒട്ടേറെപ്പേര്‍ കൂടിനില്‍ക്കെ മന്ത്രിയോടു പൊട്ടിത്തെറിച്ചത്. അതേസമയം, വിമാനത്തിന്റെ സമയക്രമം താറുമാറായതിനെക്കുറിച്ച് തനിക്കറിയില്ലെന്ന് മന്ത്രി ഈ യാത്രക്കാരിയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് വിഡിയോയിലുണ്ട്. മണിപ്പൂരില്‍ നടക്കുന്ന സാങ്ക്ഹോയ് ഫെസ്റ്റിനായി രാഷ്ട്രപതിയടക്കമുള്ളവര്‍ വന്നതിനാലാണ് വിമാനങ്ങള്‍ വൈകിയതെന്ന് കണ്ണന്താനം വിശദീകരിച്ചു. എന്നാല്‍, അവര്‍ അതു വകവയ്ക്കാതെ കയര്‍ക്കുകയായിരുന്നു.
Leave a Reply