Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊടകര: അൻപതുകാരിയുടെ 36 വർഷം മുമ്പ് കാണാതായ കമ്മൽ തിരിച്ചു കിട്ടി.ചെമ്പുച്ചിറ കളരിക്കല്‍ ശ്രീധരന്റെ ഭാര്യയും ഇഞ്ചക്കുണ്ടില്‍ കൊടകര ബ്ലോക്ക് സഹകരണസംഘത്തിലെ മാനേജിങ് ഡയറക്ടറുമായ രത്‌നലതയുടേതാണ് ഈ കമ്മൽ. ഈ സ്ത്രീക്ക് പതിനാല് വയസ്സുള്ളപ്പോൾ അയൽവീടിൻറെ മുറ്റത്തെവിടെയോ നഷ്ടപ്പെട്ടതാണ് ഇവരുടെ സ്വർണ്ണകമ്മൽ. വലിയ വട്ടത്തിലുള്ള ഈ ചെത്ത് റിങ് കമ്മല്‍ അരപ്പവൻ ഉണ്ടായിരുന്നു. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും ആ അയൽക്കാർക്ക് തന്നെയാണ് കമ്മൽ കിട്ടിയത്. അന്ന് കമ്മല്‍ നഷ്ടപ്പെട്ടപ്പോള്‍ എല്ലായിടത്തും അന്വേഷിച്ചുനടക്കാനും ഈ വീട്ടുകാരും ഒപ്പമുണ്ടായിരുന്നു. എന്നാൽ അന്ന് എത്ര തിരഞ്ഞ് നടന്നിട്ടും കമ്മൽ കിട്ടിയില്ല. കഴിഞ്ഞ വര്‍ഷം ഇവരുടെ കിണർ വൃത്തിയാക്കുന്ന സമയം ചെളിമണ്ണ് കിണറിനു സമീപത്ത് കൂട്ടിയിട്ടിരുന്നു. മഴ പെയതപ്പോൾ ഈ മണ്ണ് ഒളിച്ചു പോയപ്പോഴാണ് കമ്മൽ കണ്ടത്. പിന്നീട് അതെടുത്ത് ഉരച്ചുനോക്കിയപ്പോള്‍ സ്വര്‍ണ്ണമാണെന്ന് മനസ്സിലായി. കിണറ്റിൽ എങ്ങനെ സ്വർണ്ണ കമ്മൽ വന്നു എന്നാലോചിച്ചപ്പോഴാണ് അടുത്തവീട്ടിലെ രത്‌നലതയെന്ന കുട്ടിയുടെ കമ്മലുകളില്‍ ഒന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതെ പലയിടത്തും തിരഞ്ഞുനടന്നത് ഇവര്‍ക്ക് ഓര്‍മ്മവന്നത്. പിന്നീട് അയൽവാസികളായ മേരിയും പൗലോസും രത്ന ലതയുടെ വിലാസവും ഫോണ്‍ നമ്പറും സംഘടിപ്പിച്ച് കമ്മൽ തിരികെ നൽകുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും തന്റേതെന്ന് ഓര്‍ത്തെടുത്ത് തിരികെ തന്ന അയല്‍വീട്ടുകാരുടെ സത്യസന്ധതയ്ക്ക്ഇവർ ഒരുപാട് നന്ദി പറഞ്ഞു.
Leave a Reply