Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തലയോലപ്പറമ്പ്: ബ്യൂട്ടിപാർലറിൽ നിന്നും ഫേഷ്യൽ ചെയ്ത യുവതിയുടെ മുഖം പൊള്ളി വികൃതമായതായി പരാതി. ബ്രഹ്മമംഗലം ഓലിപ്പറമ്പിൽ ഗോപിയുടെ മകൾ മഞ്ജുഷയാണ് സഹോദരൻറെ വിവാഹത്തിന് മുന്നോടിയായി ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്ത് മുഖം പൊള്ളിയതായി പോലീസിന് പരാതി നൽകിയത്. ബ്യൂട്ടീഷനെ അസഭ്യം പറഞ്ഞതായി കാണിച്ച് സ്ഥാപന ഉടമയും പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു മഞ്ജുഷയുടെ സഹോദരൻറെ വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ മുഖത്ത് വേദനയും ചൊറിച്ചിലും ആരംഭിച്ചിരുന്നതായി മഞ്ജുഷ പറഞ്ഞു. പിന്നീട് വിവാഹച്ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും മുഖം പൊള്ളിയ നിലയിലായിട്ടുണ്ടായിരുന്നു. അടുത്ത ദിവസം രാവിലെ ഡോക്ടറെ കാണിക്കാൻ പോകും വഴി മഞ്ജുഷയും അമ്മ സരസമ്മയും ബ്യൂട്ടിപാർലറിൽ വിവരമറിയിച്ചു. അതിനു ശേഷം മഞ്ജുഷ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.ഇരു കൂട്ടരുടെയും പരാതിയെ തുടർന്ന് പോലീസ് ഇരുപക്ഷത്തിനുമെതിരെ കേസെടുത്തു.ബിഎസ് സി നഴ്സിംങ് ബിരുദ ധാരിയാണ് മഞ്ജുഷ.
Leave a Reply