Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍: അവിഹിതബന്ധം ആരോപിച്ച് യുവതിയെ കൊണ്ട് ചുട്ടു പഴുത്ത ഇരുമ്പു ദണ്ഡ് കയ്യിലെടുത്ത് ചാരിത്ര്യം തെളിയിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെത്തു. കാഞ്ചാര്‍ സമുദായത്തില്‍പെട്ട യുവതിയ്ക്കാണ് ഈ ദുരവസ്ഥ. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇന്‍ഡോറിലെ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും അടുത്ത രണ്ടു ബന്ധുക്കള്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
2007 ൽ വിവാഹിതയായ യുവതിക്ക് വിവാഹ ശേഷം ദുരിതമായിരുന്നു. സ്ത്രീധനമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു യുവതിയെ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നത്. എന്നാൽ പണം കിട്ടാതെ വന്നപ്പോൾ യുവതിയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പിന്നീടുള്ള പീഡനങ്ങൾ എന്നാണ് യുവതിയുടെ അഭിഭാഷകന്‍ അറിയിച്ചത്.
ഭര്‍ത്താവിനൊപ്പം ജീവിക്കണമെങ്കില്‍ ഗ്രാമസഭയ്ക്ക് മുന്നില്‍ അഗ്നിപരീക്ഷയിലൂടെ തന്റെ ചാരിത്ര്യം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ ഗ്രാമവാസികൾക്ക് മുൻപിൽ എത്തിക്കുകയായിരുന്നു. എന്നാൽ അത് വിസമ്മതിച്ചതിന്റെ പേരിൽ യുവതിയെയും വീട്ടുകാരെയും ഗ്രാമസഭ ഊരുവിലക്കി. അതിനു ശേഷം, കഴിഞ്ഞ ഫിബ്രവരി മുതല്‍ തന്നെയും മാതാപിതാക്കളെയും ഗ്രാമത്തില്‍ നടക്കുന്ന ഒരു പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ലെന്നും ആരും തങ്ങളുടെ വീട്ടിലേക്ക് വരുന്നില്ലെന്നും യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
Leave a Reply