Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 4:13 pm

Menu

Published on October 28, 2014 at 12:07 pm

ഫോട്ടോ എടുക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു

woman-from-gujarat-stomped-to-death-by-elephant

അടിമാലി: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ആനയുടെ കാലിനടിയില്‍ അകപ്പെട്ട ഗുജറാത്തു സ്വദേശിനിയായ വിനോദസഞ്ചാരി മരിച്ചു.ഗുജറാത്ത് നര്‍മ്മദ രാജ് പീപ്പില്ല സ്വദേശിനിയായ ദീപാലി (27)യാണു ചവിട്ടേറ്റുമരിച്ചത്. ഭര്‍ത്താവ് രാഗേഷിനൊപ്പം ആനയുടെ കൂടെ നിന്നു സെല്‍ഫിയെടുക്കവേയാണു അപകടം.ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെ ഇരുട്ടുകാനത്തു പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലാണ്‌ അപകടം. സവാരിക്കുശേഷം ഫോട്ടോ എടുക്കുന്നതിനിടെ ആന തുന്പിക്കൈ ഉയർത്തിയതു കണ്ടു ഭയന്ന യുവതി കാൽചുവട്ടിലേക്കു വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുജറാത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ്‌ ദീപാലി. നാലര വയസുകാരി ആയുഷി ഏക മകളാണ്‌. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Loading...

Leave a Reply

Your email address will not be published.

More News