Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജോലിക്കിടെ ഉച്ചഭക്ഷണ സമയത്ത് പുറത്തേക്ക് പോയി പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് തിരിച്ച് ജോലിക്കെത്തിയ പോളീഷ് യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പോളണ്ടിലെ 30 കാരിയായ ജൊലാൻറ സർനെക്ക എന്ന യുവതിക്കെതിരെയാണ് കേസ്. ഇടവേള സമയത്ത് പുറത്ത് പോയി വന്ന യുവതിയുടെ വസ്ത്രത്തിൽ ഇവരുടെ ബോസ് രക്തം കണ്ടതോടെ സംഭവം പുറത്താവുകയായിരുന്നു.യുവതിയോട് ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പ്രശ്നമൊന്നുമില്ലെന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് ബോസ് യുവതിയെ ഡോക്ടറുടെ അടുത്തെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി പ്രസവിച്ചതായി കണ്ടെത്തി.
–

–
കുഞ്ഞിനെ കുറിച്ച് അന്വേഷിച്ച ഡോക്ടറോട് പെട്ടെന്നുണ്ടായ പ്രസവത്തിൽ കുഞ്ഞ് കക്കൂസിൽ വീണെന്നാണ് യുവതി മറുപടി പറഞ്ഞത്.പിന്നീട് പോലീസ് കക്കൂസ് പരിശോധിച്ചപ്പോൾ കുഞ്ഞിനെ കണ്ടെത്തിയില്ല. ഇതിനെ തുടർന്ന് യുവതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് രണ്ടു ദിവസമായി വയലിൽ കിടക്കുകയായിരുന്ന കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. നിർജ്ജലീകരണം മൂലം കുഞ്ഞിൻറെ കുഞ്ഞ് പ്രാണി പൊതിഞ്ഞ നിലയിലായിരുന്നു. ഒരു കിലോയിൽ താഴെ മാത്രം ഭാരമുള്ള കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.
–
പാടത്ത് ആരും ശ്രദ്ധിക്കപ്പെടാതെ 30 ഡിഗ്രി ചൂടിൽ രണ്ട് ദിവസമാണ് കുഞ്ഞ് കിടന്നത്. ഇഷ്ടമില്ലാതെ ഗർഭിണിയായ യുവതി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.വയറിൻറെ വലുപ്പം കാണാതിരിക്കാനായി അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചായിരുന്നു യുവതി നടന്നിരുന്നത്.
Leave a Reply