Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിഡില്‍ടൗണ്‍: വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയിൽ 400 വീടുകള്‍ കത്തിനശിച്ചു.61,000 ഏക്കര്‍ വനം വനഭൂമി കത്തിനശിച്ചതായാണ് കണക്കാക്കുന്നത്. സമീപ പ്രദേശങ്ങളിലേക്ക് കാട്ടുതീ വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.ആയിരക്കണക്കിന് ആളുകള്‍ മാറിത്താമസിക്കുകയാണ്.ശനിയാഴ്ച വൈകിട്ടാണ് തീ പടരാന്‍ തുടങ്ങിയത്. കാറ്റ് ശക്തമായതും തീ ആളിപ്പടരാന്‍ ഇടയാക്കുന്നു. ചാരവും അവശിഷ്ടങ്ങളും നഗരങ്ങളിലേക്ക് കൂടി പറന്നു വീഴുകയാണ്.തീയണയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. കനത്ത പുക വ്യാപിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെടുന്നുണ്ട്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Leave a Reply