Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2025 12:15 am

Menu

Published on October 11, 2014 at 11:06 am

പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു

woman-killed-for-black-magic-in-pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു. ടശ്ശേരിക്കര സ്വദേശി ആതിര( 22) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിയെ ഗുരുതരാവസ്ഥയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ ശരീരത്തില്‍ പൊളളലേറ്റ നിരവധി പാടുകള്‍ ഉണ്ടായിരുന്നു.ശരീരത്തില്‍ ഭസ്മം പൂശിയതും അസ്വഭാവികമായ പൊളളലുമാണ് മന്ത്രവാദത്തിനിടെ കൊല്ലപ്പെട്ടതാകണം എന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ യുവതിയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂവെന്നും പോലീസ് അറിയിച്ചു. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നത്.മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News