Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 1:17 pm

Menu

Published on September 9, 2014 at 12:11 pm

സ്ത്രീധനം നല്‍കാത്തതിന് യുവതിയെ മൂന്ന് വര്‍ഷം ബാത്ത് റൂമിൽ പൂട്ടിയിട്ടു

woman-locked-up-in-bathroom-for-three-years-for-dowry

ബീഹാര്‍ :  സ്ത്രീധനം നല്‍കാത്തതിനെതുടര്‍ന്ന് 25 കാരിയായ യുവതിയെ മൂന്ന് വര്‍ഷം ബാത്ത് റൂമിൽ പൂട്ടിയിട്ടു. ദര്‍ഭംഗ പട്ടണത്തിലെ രംബാഗിലാണ്  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ബിഹാറിലെ പാറ്റ്‌നയില്‍ നിന്നും 140 കിലോ മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന റാംഭാഗിലെ വീട്ടിലായിരുന്നു യുവതിയെ ബന്ദിയാക്കിയിരുന്നത്. ഇവരെ തിങ്കളാഴ്ചയാണ് പോലീസ് സംഘം രക്ഷപ്പെടുത്തിയത്.രക്ഷപ്പെടുത്തിയ യുവതിയുടെ രൂപം കണ്ട് പോലീസ് ഞെട്ടി. കീറിപ്പറിഞ്ഞ വസ്ത്രവും പാറിപ്പറന്ന മുടിയും നീണ്ട നഖങ്ങളും യുവതിയെ പ്രാകൃതയാക്കിയിരുന്നു.കൃത്യമായ ഭക്ഷണം പോലും നല്‍കിയിരുന്നില്ല. ഒപ്പം ഇവരുടെ കുട്ടികളെ പോലും മാനസ്സിക അസുഖമാണെന്ന് പറഞ്ഞ് കാണിക്കുന്നതില്‍ നിന്നും വിലക്കി.2010 ലാണ് പ്രഭാത് കുമാര്‍ സിംങ് എന്നയാള്‍ ഈ യുവതിയെ കല്യാണം കഴിക്കുന്നത്. എന്നാല്‍ അന്നു മുതല്‍ സ്ത്രീധനത്തിനായി പീഡനം തുടങ്ങി. കുട്ടി ജനിച്ച ശേഷമായിരുന്നു ഇവരെ തടവിലാക്കിയത്. സ്വന്തം വീട്ടുകാരം ബന്ധപ്പെടുന്നതില്‍ നിന്നുവരെ ഇവരെ വിലക്കി .പോലീസെത്തി രക്ഷപ്പെടുത്തിയ ഉടനെ യുവതി തന്റെ മകളെ കാണണമെന്നാണ് ആവശ്യപ്പെട്ടത്. കണ്മുന്‍പിലെത്തിയ മകള്‍ തന്നെ തിരിച്ചറിയുന്നില്ലെന്ന് കണ്ടതോടെ യുവതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. നിര്‍ഭാഗ്യവതിയായ ആ മാതാവിനെ കണ്ട് സമീപത്തുണ്ടായിരുന്ന പോലീസുകാരുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.പിതാവ് ശ്യാം സുന്ദര്‍ സിംഗിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് യുവതിയെ രക്ഷപ്പെടുത്തിയത്. ഭര്‍ത്താവിനേയും മാതാപിതാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News