Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെക്‌സിക്കോ സിറ്റി: മെക്സിക്കോയിലെ മൃഗശാല സന്ദർശിക്കാനെത്തിയ യുവതി മുതലയ്ക്ക് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
മറ്റു സന്ദര്‍ശകർക്കൊപ്പം നിൽക്കുകയായിരുന്ന യുവതി വേലിചാടി മുതലയുടെ അടുത്തേക്ക് എത്തി. തുടർന്ന് തൊട്ടുനോക്കാൻ ശ്രമിച്ചപ്പോൾ മുതല യുവതിയ്ക്കു നേരെ തിരിയുകയായിരുന്നു. ഇതോടെ വേലി ചാടികടന്ന് യുവതി ജീവനും കൊണ്ട് ഓടി.
യുവതി അതിസാഹസികതയ്ക്കു ശ്രമിച്ചതാണ് സംഭവത്തിനിടയാക്കിയത് എന്നാണ് നിരീക്ഷണം.
ലാ പാസ്തോറ മൃഗശാലയിലാണ് സംഭവം. യുവതി പുല്ലിലേക്ക് തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം.
Leave a Reply