Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 3:24 pm

Menu

Published on November 17, 2014 at 5:18 pm

രാജസ്ഥാനില്‍ ഭർത്താവ് ഭാര്യയെ നഗ്നയാക്കി നാട് ചുറ്റിച്ചു

woman-paraded-naked-in-rajasthan

ജയ്‌പൂർ:രാജസ്ഥാനില്‍ ഭർത്താവ് ഭാര്യയെ നഗ്നയാക്കി നാട് ചുറ്റിച്ചു.രാജസ്ഥാനിലെ സിഖർ ജില്ലയിലാണ് സംഭവം. സിഖറിലെ കൻകരാ ഗ്രാമത്തിൽ നിന്നും വായിൽ തുണി തിരുകി നൂറ്റിപ്പതിനഞ്ച് കിലോമീറ്ററോളമാണ് ഇവരെ നടത്തിയത്.മദ്യപിച്ചെത്തി സ്ഥിരമായി ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ഇവർ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് നാൽപ്പത്തി രണ്ടുകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ ഇവരെ  ഭർത്താവ് അർദ്ധനഗ്നയാക്കി വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. കൊടിയമര്‍ദ്ദനമേറ്റ സ്ത്രീയെ പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തി സ്ഥിരമായി ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നു.  കൊടിയമര്‍ദ്ദനമേറ്റ സ്ത്രീയെ പിന്നീട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് താന്‍ ഭാര്യയെ ഉപദ്രവിച്ചതെന്ന് ഭര്‍ത്താവ് പോലീസിന് മൊഴി നല്‍കി. രാജസ്ഥാനിലെ രാജ്സമാന്ത് ജില്ലയിൽ കങ്കാരു ഗ്രാമ കോടതിയുടെ നിർദ്ദേശപ്രകാരം മറ്റൊരു സ്ത്രീയെ നഗ്നയാക്കി കഴുതപ്പുറത്തിരുത്തി നാട് ചുറ്റിച്ച വാർത്ത പുറത്ത് വന്ന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News