Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആളുകൾക്ക് അബോർഷൻ ചെയ്യാനുള്ള ഭയം മാറിക്കോട്ടെ എന്ന് വിചാരിച്ച് യുവതി തൻറെ അബോര്‍ഷന്റെ വീഡിയോ യൂട്യുബിലിട്ടു. ന്യു ജെര്‍സിയിലുള്ള ചെറി ഹില്‍ വുമന്‍സ് സെന്ററില്‍ അബോര്‍ഷന്‍ കൌണ്‍സിലറായി ജോലി ചെയുന്ന എമിലി ലെറ്റ്സ്(25) ആണ് തൻറെ വീഡിയോ യൂട്യൂബിലിട്ടത്.താനിപ്പോൾ ഒരു കുട്ടിയെ നോക്കാനുള്ള അവസ്ഥയിലല്ലാത്തതുകൊണ്ടാണ് അബോർഷൻ നടത്തുന്നതെന്നും ഇത് തൻറെ സ്വന്തം തീരുമാനമാണെന്നും യുവതി പറഞ്ഞു.ഗർഭ കാലത്തിൻറെ ആദ്യ മൂന്നു മാസമായതിനാൽ യുവതിക്ക് മരുന്ന് കഴിച്ച് അബോർഷൻ നടത്താവുന്നതെയുള്ളു.എന്നിട്ടും തൻറെ സർജറി വീഡിയോ കണ്ട് അബോർഷൻ അത്ര ഭീകരമായ ഒന്നല്ല എന്ന് ലോകം അറിയട്ടെ എന്ന് പറഞ്ഞ് യുവതി വീഡിയോ യൂട്യൂബിലിടുകയായിരുന്നു.വീഡിയോയിൽ യുവതിയുടെ അരയ്ക്ക് മുകളിലോട്ടുള്ള ദൃശ്യങ്ങളും വീല്‍ ചെയറില്‍ ഓപറേഷന്‍ തിയറ്ററില്‍ വരുന്നതുമാണ് കാണാൻ കഴിയുക.അബോർഷൻ നടത്തുന്ന സമയത്ത് യുവതി അടുത്തുള്ള ഡോക്ടര്‍മാരോട് സംസാരിച്ചും ചിരിച്ചും വളരെ റിലാക്സ്ഡ് ആയി ഇരിക്കുന്നതും വീഡിയോയിൽ കാണാം.മാര്‍ച്ച് 14ന് ലെറ്റ്സ് അപലോഡ് ചെയ്ത ഈ വീഡിയോ 36,000 പ്രാവിശ്യം ആളുകൾ കണ്ടതായി യൂട്യൂബ് കണക്കുകൾ സൂചിപ്പിക്കുന്നു.ഇതിന് നല്ലതും ചീത്തതുമായ ധാരാളം കമൻറുകളും ലഭിച്ചിട്ടുണ്ട്.അബോര്‍ഷന്‍ നടത്തിയതിൽ തനിക്ക് ഒരു സങ്കടമോ കുറ്റബോധമോ തോന്നുന്നില്ലെന്നും യുവതി പറഞ്ഞു.നാഷണ്‍ല്‍ അബോര്‍ഷന്‍ ഫെഡ്രേഷന്‍ കണക്കുക്കള്‍ പ്രകാരം 1.3 മില്ല്യണ്‍ അബോര്‍ഷനാണ് യു.എസിൽ പ്രതിവർഷം നടക്കുന്നത്.
Leave a Reply