Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂര്‍ : ബലാത്സംഗം ചെറുത്തതിന് 25 കാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാണ്‍പൂരിലെ മുസാഫര്‍ നഗറിലാണ് സംഭവം നടന്നത്.ബലാത്സംഗം ചെറുത്തതിനാണ് രണ്ടുകുട്ടികളുടെ അമ്മയായ 25 കാരിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ശരീരത്തില്‍ 80 ശതമാനത്തിലധികം പൊള്ളലേറ്റ യുവതി ആശുപത്രിയിലാണ്. യുവതി വീട്ടിലൊറ്റക്കായിരുന്നപ്പോഴാണു സംഭവം. ഗ്രാമവാസിയായ ലാലു എന്നയാളാണ് യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു.
വീട്ടിലതിക്രമിച്ചു കയറിയ ലാലു അപമര്യാദയായി പെരുമാറിയതോടെ യുവതി ബഹളം വെച്ചു. തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തേക്ക്് ഒഴിച്ചു തീകൊളുത്തിയതിനു ശേഷം ലാലു രക്ഷപ്പെടുകയായിരുന്നു.പോലീസ് വ്യക്തമാക്കി. അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
Leave a Reply