Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:32 pm

Menu

Published on November 25, 2016 at 12:40 pm

അന്ന് മുങ്ങിയ കാമുകനെ പിന്നെ കണ്ടത് ബാങ്കിന് മുന്നിലെ ക്യൂവില്‍….. ഒരു പ്രതികാരകഥ…!!

woman-spots-ex-lover-in-bank-queue-gets-him-beaten-up

നാല് വര്‍ഷം മുന്‍പ് മുങ്ങിയതാണ്. പിന്നെ കാണുന്നത് ബാങ്കിന് മുന്നിലെ ക്യൂവില്‍. വെറുതെ വിടാന്‍ പറ്റുമോ? കണക്കിന് കൊടുത്തു.മുംബൈയിലെ നാഷിക്കിലാണ് കേട്ടാല്‍ രസകരമെന്ന് തോന്നുന്ന ഈ സംഭവം നടന്നത്. പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ബാങ്കിലെത്തിയതാണ് യുവതി. നീണ്ട ക്യൂ കണ്ട് ആദ്യം അമ്പരന്നു. പിന്നെ സമയം കളയാതെ ക്യൂവിന്റെ പിന്നിലേക്ക് നടന്നു. എന്നാല്‍ ക്യൂവില്‍ ഒരു പരിചിതമുഖം കണ്ട യുവതി ഞെട്ടി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിയ കാമുകന്‍.

ഉടന്‍ അച്ഛനെയും സഹോദരനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.ബാങ്കിലെത്തിയ അച്ഛനും സഹോദരനും യുവാവിനെ വളഞ്ഞിട്ട് തല്ലി.  കൂടിനിന്നവരും ബാങ്ക് ജീവനക്കാരും സംഭവിക്കുന്നതെന്താണെന്ന് അറിയാതെ സ്തംബ്ധരായി നിന്നു. ബാങ്കിലുണ്ടായിരുന്ന ആരോ അറിയിച്ചതനെത്തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. അപ്പോഴാണ് യുവാവ് തന്റെ മുന്‍കാമുകനാണെന്നും ഒരു വാക്കുപോലും പറയാതെ മുങ്ങിയതാണെന്നും യുവതി പൊലീസിനോട് പറയുന്നത്.

തന്നെ ചതിച്ച് കടന്നുകളഞ്ഞതാണെന്നും നാല് വര്‍ഷമായി ഇയാളെ അന്വേഷിച്ചു നടക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവാവിനെതിരെ യുവതി സത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്‌ററര്‍ ചെയ്തിരിക്കുകയാണ്.
അതേസമയം പരിക്കേറ്റ യുവാവിനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏതായാലും മോദിയുടെ തീരുമാനം കൊണ്ട് പഴയ കാമുകനോട് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവതി.

Loading...

Leave a Reply

Your email address will not be published.

More News