Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസിൽ: ബ്രസീലിലെ സാവോപോളോയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഒരു പ്രശസ്തമായ തീരദേശ പ്രദേശത്തിനടുത്തുള്ള ഒരു തെരുവിൽ മെയ് 10ന് ആയിരുന്നു ഈ അതിദാരുണമായ സംഭവം അരങ്ങേറിയത്. ഫാബിയാനോ മരിയ എന്ന 33കാരിയാണ് ജനക്കൂട്ടം അടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയത്. ഒരു ഫേസ്ബുക്ക് പേജ് നടത്തിയ വ്യാജ പ്രചാരണം കാരണമാണ് ഈ ദാരുണ സംഭവം നടന്നത്. കൊലപ്പെടുത്തുന്നതിന്റെ അതിദാരുണ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആരോ പുറത്ത് വിടുകയും ചെയ്തു.
ഫാബിയാനോ ഒരു ദുര്‍മന്ത്രവാദി ആണെന്നും നിത്യേനെ ഒരു ബൈബിളുമായാണ് നടക്കാറുള്ള ഇവർ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും ആയിരുന്നു ഫേസ്ബുക്ക് പേജിലൂടെ പ്രചരിച്ചത്. അമ്പതിനായിരം ആളുകള്‍ ലൈക്ക് ചെയ്തിരുന്ന ഒരു ഫേസ്ബുക്ക് പേജിൽ ഇവരുടെ ചിത്രവും ഉൾപ്പെടുത്തിയായിരുന്നു ആരോ പ്രചരണം നടത്തിയത്. ഈ വിവരം വ്യാജമാണോ അല്ലയോ എന്ന് നിശ്ചയം ഇല്ലെന്നും എങ്കിലും മുൻകരുതൽ വേണം എന്നും പോസ്റ്റിൽ ഇട്ടിരുന്നു. ഇതറിഞ്ഞ നാട്ടുകാർ ഫാബിയാനോയെ ശ്രദ്ധിക്കാൻ തുടങ്ങി. തികഞ്ഞ ഭക്തയും കുട്ടികളെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഇവർ ഒരു ദിവസം കയ്യിൽ ബൈബിളുമായി പോകവേ വഴിയിൽ കുട്ടികളെ കണ്ടപ്പോൾ സ്നേഹം പ്രകടിപ്പിച്ചു. ഇതു കണ്ടയുടനെ നാട്ടുകാർ ഫാബിയാനോ തന്നെ ആണ് ആ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവള്‍ എന്ന്‍ തെറ്റിദ്ധരിച്ച് അവരെ അടിച്ചും ചവിട്ടിയും കല്ലെറിഞ്ഞും റോഡിലൂടെ ഇഴച്ചു കൊണ്ട് പോയും ഒക്കെ കൊലപ്പെടുത്തുകയായിരുന്നു. അതിനിടെ ആരോ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് അവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും രണ്ടു ദിവസത്തിനകം അവര്‍ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ആക്രമിച്ച 5 പേരെ തിരിച്ചറിയുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
–
Leave a Reply