Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:40 am

Menu

Published on October 24, 2014 at 11:33 am

പണം കിട്ടാത്തതിനെ തുടർന്ന് രോഷാകുലയായ യുവതി എ.ടി.എം. അടിച്ചു തകർത്തു

woman-tears-apart-atm-that-swallowed-her-bank-card

ബെയ്ജിങ്: എ.ടി.എമ്മില്‍ നിന്ന് പണം കിട്ടാത്തതിനെ തുടർന്ന് രോഷാകുലയായ യുവതി എ.ടി.എം അടിച്ചു തകർത്തു. ചൈനയിലെ ഡോന്‍ഗ്വാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഒരു ഷോപ്പിങ് മാളില്‍ വെച്ച് നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയാണ് യുവതിയുടെ സാഹസം. എ.ടി.എമ്മിൽ നിന്നും പല തവണ പണമെടുക്കാൻ ശ്രമിച്ചിട്ടും കിട്ടാതായതോടെ രോഷാകുലയായ യുവതി എ.ടി.എം. പൂര്‍ണമായി തല്ലിപ്പൊളിക്കുകയായിരുന്നു. ആദ്യം പ്ലാസ്റ്റിക് ഫ്രെയിം അടര്‍ത്തിമാറ്റിയ ശേഷം മെഷിന്റെ ഓരോ ഭാഗങ്ങളായി യുവതി ഇളക്കിയെടുത്തു. അതിനു ശേഷം ഒന്നുമറിയാത്തതു പോലെ നിന്ന യുവതിയെ പോലീസ് പിടികൂടി. എന്നാൽ യുവതിയുടെ എ.ടി.എമ്മില്‍ പണം ഉണ്ടായിരുന്നില്ല. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസിന് സംശയമുണ്ട്. കാലപ്പഴക്കമുള്ള മെഷിനായതിനാലാവാം യുവതിക്ക് അത് വെറും കൈ കൊണ്ട് പൊളിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് സംശയിക്കുന്നതിനാൽ വിശദമായ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

atm not money receive girl atm1

atm not money receive girl atm4

atm not money receive girl atm3

Loading...

Leave a Reply

Your email address will not be published.

More News