Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:35 am

Menu

Published on March 9, 2016 at 5:16 pm

8 മാസത്തോളം കോമയിലായിരുന്ന യുവതിയുടെ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും ഞെട്ടി

woman-wakes-up-from-8-month-coma-claims-it-was-man-by-the-side-of-her-bed-who-put-her-there

ബെയ്‌ജിങ്‌: തലയ്ക്ക് ക്ഷതമേറ്റ് 8 മാസത്തോളം കോമയിലായിരുന്ന യുവതി ഉണര്‍ന്നപ്പോള്‍ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടി. ആശുപത്രിയിലായതിന്‌ ശേഷം തന്നെ ഇത്രയും കാലം ശുശ്രൂഷിക്കുകയും തനിക്കുവേണ്ടി ആശുപത്രി ചിലവുകള്‍ മുഴുവന്‍ വഹിക്കുകയും ചെയ്‌ത കാമുകനാണ്‌ തന്നെ ഈ അവസ്‌ഥയില്‍ ആക്കിയതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.ചൈനയിലെ ലിയാനങ്ങിലാണ്‌ സംഭവം.യുവതിയുടെ കിടയ്‌ക്കക്കരികെ ആശുപത്രിയില്‍ എല്ലാസമയവും ഒപ്പമുണ്ടയിരുന്ന 22കാരനായ യിങ്‌യിങാണ്‌ സംഭവത്തിലെ പ്രതി. പാകം ചെയ്യുന്നതിനിടെ കുറച്ച്‌ ബ്രഡ്‌ അറിയാതെ കരിഞ്ഞുപോയെന്ന കാരണത്തില്‍ യിങ്‌യിങ്‌ കാമുകിയുടെ തലയ്‌ക്ക് ചപ്പാത്തിക്കോലിന്‌ തുടര്‍ച്ചയായി അടിക്കുകയായിരുന്നു. തുടര്‍ന്ന്‌ ബോധം നശിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുനില കെട്ടിടത്തിന്‌ മുകളില്‍നിന്ന്‌ വീണതിന്‌ തുല്യമാണ്‌ യുവതിയുടെ പരിക്കെന്നാണ്‌ ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയിരുന്നത്‌. ബോധം ലഭിച്ചതിന്‌ ശേഷം പിതാവാണ്‌ സത്യം തുറന്നുപറയുന്നതിന്‌ മകള്‍ക്ക്‌ ധൈര്യം നല്‍കിയത്‌.

Loading...

Leave a Reply

Your email address will not be published.

More News