Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:47 pm

Menu

Published on September 11, 2014 at 4:15 pm

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകൾ അറിയാൻ

woman-whatsapp-users-must-be-careful

പുതിയ തലമുറയുടെ സൗഹൃദ വലയമാണ് ഇന്ന് വാട്ട്സ് ആപ്പ്.ആശയ വിനിമയത്തിൻറെ എല്ലാ സാധ്യതകളും ഉപയോഗിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ നിമിഷങ്ങൾക്കകം വാട്സ് ആപ്പിലൂടെ കൈമാറാൻ സാധിക്കും.ഇതുവഴി ഫോട്ടോകളും,വീഡിയോകളും,ശബ്ദ ശകലങ്ങളും കൈമാറാവുന്നതാണ്. വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ അതിൻറെ വരും വരായ്മകളെ കുറിച്ച് പൂർണ്ണ ബോധമുണ്ടായിരിക്കണം. അല്ലാത്തപക്ഷം അത് ചിലപ്പോൾ നിങ്ങളുടെ വ്യക്തി ജീവിതത്തിന് വരെ കോട്ടം വരുത്തിയേക്കാം.സൈനൗട്ട് ചെയ്യാനുള്ള ഓപ്ഷൻ വാട്സ് ആപ്പിനില്ല. നെറ്റ് ഓണാണെങ്കിൽ നിങ്ങളുടെ ഫോണ്‍ കയ്യിലെടുക്കുന്നത് ആര് തന്നെയായാലും ഒറ്റ ക്ലിക്കിലൂടെ വാട്സ് ആപ്പ് മെസ്സേജുകൾ കാണാനാകും. അതിനാൽ വാട്സ് ആപ്പ് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.ഇത് വഴി അയയ്ക്കുന്ന മെസ്സേജുകളും,ഫോട്ടോകളും നൂറു ശതമാനം സ്വകാര്യമാണെന്ന് പറയാൻ കഴിയില്ല.അതിനാൽ മെസ്സേജുകളും,ഫയലുകളും അയയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ വാട്സ് ആപ്പ് ഉപയോഗിക്കുമ്പോൾ പ്രത്യേകം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അത്തരം ചില കാര്യങ്ങളിതാ ചുവടെ കൊടുക്കുന്നു.

1.വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രം കോണ്ടാക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുക.
2.നിങ്ങൾക്ക് പരിചയമില്ലാത്തവരെ (ഉദാ:ഗ്യാസ്,ഡോക്ടർ,സ്കൂൾ ബസ്സിലെ ഡ്രൈവർ )ഫോണ്‍ വിളിക്കേണ്ടി വന്നാൽ വാട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണിൽ നിന്നും കഴിയുന്നതും വിളിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അഥവാ വിളിച്ചാൽ ആ നമ്പർ സേവ് ചെയ്ത് വെയ്ക്കരുത്.
3.വാട്സ് ആപ്പ് വഴി ഫോട്ടോകൾ അയച്ചു കൊടുക്കുമ്പോൾ അത് നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കും രക്തബന്ധത്തിൽപ്പെട്ടവർക്കും മാത്രം അയച്ചു കൊടുക്കുക.
4.ചിലപ്പോൾ നിങ്ങൾ വിളിച്ച ആളുകൾ നിങ്ങളുടെ ഫോണ്‍ നമ്പർ സേവ് ചെയ്ത് നിങ്ങളോട് ചാറ്റ് ചെയ്യാൻ ശ്രമിക്കും.അപ്പോൾ അവരോട് ഒരിക്കലും തിരിച്ച് ചാറ്റ് ചെയ്യാതിരിക്കുക.
5.ഇനി ഏതെങ്കിലും ഒരാൾ നിങ്ങളെ വാട്സ് ആപ്പ് വഴി ശല്യം ചെയ്‌താൽ വാട്സ് ആപ്പിൽ ആ നമ്പർ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.അതിനായി ജനറൽ സെറ്റിങ്ങ്സിൽ പോയാൽ ‘blocked’ എന്ന് കാണാം.അതിൽ ക്ലിക്ക് ചെയ്ത ശേഷം ഓപ്ഷനിൽ പോയി ബ്ലോക്ക് ചെയ്യേണ്ട നമ്പർ സെലക്ട് ചെയ്യുക. ഇനി ആ ആൾക്ക് നിങ്ങളുമായി ചാറ്റ് ചെയ്യാൻ സാധിക്കില്ല.
6.വാട്സ് ആപ്പിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രങ്ങള്‍ ഓട്ടോമാറ്റിക് ആയി സേവ് ആകും. ഗ്യാലറിയില്‍ ‘വാട്സ് ആപ്പ് പിക്സ്’ എന്ന ആല്‍ബത്തിലാണ് ഇവ സേവ് ചെയ്യപ്പെടുക. അങ്ങനെ വേണ്ട എന്നുണ്ടെങ്കില്‍ വാട്സ് ആപ്പ് സെറ്റിങ്സില്‍ നിന്ന് ആ ഓപ്ഷന്‍ ‘അണ്‍ചെക്ക്’ ചെയ്താല്‍ മതി.

Loading...

Leave a Reply

Your email address will not be published.

More News