Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഏഴു മാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് യുവതി കായലിൽ ചാടി. കുട്ടി മരിച്ചു. ഇവരെ രക്ഷിക്കാൻ പിന്നാലെ ചാടിയ നാവികനെ കാണ്മാനില്ല. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടന്നു വരികയാണ്. ഇടപ്പള്ളി കുന്നുംപുറം നോർത്ത് കടകപ്പള്ളിൽ ബിനീഷിൻറെ ഏഴു മാസം പ്രായമുള്ള മകൾ കൃഷ്ണപ്രിയയാണ് മരിച്ചത്.ഭാര്യ സംഗീത (35) ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.പാലക്കാട് സ്വദേശി വിഷ്ണു(23)വാണ് ഒഴുക്കില്‍പ്പെട്ടത്.അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തി കൊച്ചിൻ കപ്പൽശാലയുടെ ബോട്ടിലെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറിയ ശേഷമാണ് വിഷ്ണുവിനെ കാണാതായത്.കുട്ടിയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Leave a Reply