Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശരീരം മുഴുവന്‍ മുഴകള്‍ നിറഞ്ഞ മുഖത്തുനോക്കിയാല്‍ അറയ്ക്കുന്ന രൂപമാണ് 46 കാരിയായസരോട്ടിൻറെ ത്.കിഴക്കൻ ജക്കാർത്ത സ്വദേശിനിയിലെ ബന്ദുങ് ഗ്രാമവാസിയായ സരോട്ടിൻ എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ. ന്യൂറോഫൈബ്രോമാറ്റിക്‌സ് എന്ന ജനിതക രോഗം മൂലം ഞരമ്പുകളില്‍ നിന്ന് ശരീരത്തിനു പുറത്തേക്ക് മുഴകള്‍ അനിയന്ത്രിതമായി വളരുന്നതാണ് സരോട്ടിനെ അനഭിമതയാക്കിയത്.നാലുമക്കളുടെ അമ്മയാണ് 46 വയസ്സുകാരിയായ സരോട്ടിന്‍. അമ്മയുടെ വികൃതരൂപം തങ്ങള്‍ക്ക് നാണക്കേടാണെന്ന പരാതിയെ തുടര്‍ന്നാണ് സരോട്ടിന്‍ വീടുവിട്ടിറങ്ങിയത്.മുഖം നിറയെ മുഴകളാണ്. അതിലോരു മുഴ വളര്‍ന്നുതൂങ്ങിയതിനാല്‍ മുഖത്തിന്റെ പകുതിഭാഗം കാണാന്‍പോലും സാധിക്കില്ല. സരോട്ടിന്റെ കണ്ടാല്‍ ഗ്രാമത്തിലെ കുട്ടികള്‍ പേടിക്കുന്നതായി ഗ്രാമവാസികളും പരാതിപ്പെട്ടതോടെയാണ് സരോട്ടിന് നാടുവിടേണ്ടിവന്നത്. ഭര്‍ത്താവ് മരിച്ച സരോട്ടിന്‍ മക്കളുടെ കൂടെയാണ് താമസിച്ചിരുന്നത്. കൂടെ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് മക്കള്‍ പറഞ്ഞതോടെ പെരുവഴിയിലായിരിക്കുകയാണ് സരോട്ടിന്‍. ന്യൂറോഫൈബ്രോമാറ്റിക്‌സ് ഒരു പാരമ്പര്യ രോഗമാണ്.രൂപം വികൃതമാക്കുമെങ്കിലും ഈ മുഴകള്‍ ക്യാന്‍സര്‍ പോലെയുളള മാരകരോഗങ്ങള്‍ക്ക് കാരണമാകാറില്ല.ലോകത്ത് ഒട്ടേറെ പേർ ന്യൂറോഫൈബ്രോമാറ്റിക്‌സിന് കീഴടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു .
Leave a Reply