Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:31 am

Menu

Published on July 9, 2014 at 4:26 pm

ഇരുപതുകാരിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ആറുമാസം മുമ്പ് വിഴുങ്ങിയ പേന

womans-stomach-aches-were-caused-by-four-inch-fountain-pen-that-she-swallowed-six-months-previously

തായ്‌പേയ്:   ഇരുപതുകാരിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പേന പുറത്തെടുത്തു.തായ്‌പേയിലെ ഷിങ്ഷാങ് എന്ന യുവതിയുടെ വയറ്റില്‍ കുടുങ്ങിയ പേനയാണ് പുറത്തെടുത്തത്.കലശലായ വയറുവേദനയെ തുടർന്നാണ് യുവതി വയറുവേദനയുണ്ടെന്നു പറഞ്ഞാണ് ഇയാള്‍  ഡോക്ടറെ സമീപിച്ചത്.  ഡോക്ടര്‍ നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് വയറ്റില്‍ പേന കുടുങ്ങിക്കിടക്കുന്നത് കണ്ടത്. പിന്നീട്  പേന ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അതോടെ യുവതിയുടെ വയറുവേദനയും മാറി.മാസങ്ങളായി യുവതി അസഹ്യമായ വയറു വേദനയുമായി കഴിയുകയാണ്. വേദന മാറ്റാനായി പല ചികിത്സകളും  ചെയ്തുവെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍  ഡോക്ടറെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.ആറ് മാസംമുമ്പ്  നല്ല മാര്‍ക്കോടു കൂടി പരീക്ഷ പാസായപ്പോള്‍ കൂട്ടുകാര്‍ക്ക് പാര്‍ട്ടി നല്‍കിയിരുന്നു. അന്ന് കൂട്ടുകാരുമൊത്ത്  മദ്യ സത്കാരവും നടത്തിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസരത്തില്‍ പേന വിഴുങ്ങിയതാകാമെന്നാണ് യുവതി പറയുന്നത്.  എന്നാല്‍ യുവതി അക്കാര്യം മറന്നിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33