Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭർത്താക്കന്മാർ ഭാര്യമാരെ വഞ്ചിക്കുന്നതായാണ് നാം കൂടുതലും കേൾക്കാറുള്ളത്. എന്നാൽ ചില ഗവേഷകർ ഇതിനെ കുറിച്ച് നടത്തിയ പഠനത്തിൽ ഭാര്യമാരേക്കാൾ കൂടുതൽ ഭർത്താക്കന്മാർ വഞ്ചിക്കപ്പെടുന്നതായി കണ്ടെത്തി. നാഷണല്‍ ഒപ്പീനിയന്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ ജനറല്‍ സൊസൈറ്റി സര്‍വേയിലാണ് പരപുരുഷന്മാരെ തേടി പോകുന്ന ഭാര്യമാരുടെ എണ്ണം വർദ്ധിച്ചതായി കണ്ടെത്തിയത്. ഇത്തരത്തിലുള്ള സ്ത്രീകളുടെ എണ്ണത്തിൽ 40 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. – ഈ പഠനത്തിൽ വിവാഹത്തിനു മുമ്പ് പലരുമായി ബന്ധമുണ്ടായിട്ടുണ്ടെങ്കിലും വിവാഹ ശേഷം ഭർത്താക്കന്മാർക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടാകാറില്ലെന്നാണ് പഠനം തെളിയിക്കുന്നത്. വിവാഹബന്ധം പിരിഞ്ഞാലും ഇല്ലെങ്കിലും ഇഷ്ടപ്പെട്ട പുരുഷന്‍മാരോടു കൂടി ജീവിക്കാന്‍ പലസ്ത്രീകളും മടികാണിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹ ബന്ധത്തിൽ 15 ശതമാനം സ്ത്രീകളും വിശ്വാസ്യത പുലർത്താത്തവരാണ്. എന്നാൽ 21 ശതമാനം പുരുഷന്മാർ മാത്രമാണ് ഭാര്യമാരെ വഞ്ചിക്കുന്നത്. പഴയകാലവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ വരുമാനത്തില്‍ വന്‍വര്‍ധനവാണ് ഇപ്പോഴുള്ളത്.അതുകൊണ്ട് തന്നെ ഭർത്താവുമായി പിരിഞ്ഞാലും ഒരു കുഴപ്പവുമില്ലെന്ന ചിന്താഗതിയാണ് സ്ത്രീകളിലുള്ളതെന്ന് വിദഗ്ദർ പറയുന്നു. –
വിവാഹ ബന്ധം പിരിഞ്ഞിട്ടില്ലെങ്കിലും പല സ്ത്രീകളും ഇഷ്ടപ്പെട്ട പുരുഷൻറെ കൂടെ ജീവിക്കാൻ മടി കാണിക്കാറില്ലെന്നും പഠനം തെളിയിക്കുന്നു. ഇപ്പോഴുള്ള വിവാഹ മോചനങ്ങളിൽ പലതും സ്ത്രീകൾ വഞ്ചിക്കുന്നത് മൂലമുള്ളതാണെന്ന് ഷിക്കാഗോയിലെ അമേരിക്കന്‍ അക്കാദമി ഓഫ് മാട്രിമോണിയല്‍ ലോയേഴ്‌സ് പറഞ്ഞു.
Leave a Reply