Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:50 pm

Menu

Published on December 1, 2014 at 4:20 pm

എടി’കളുടെ കൂട്ടായ്മ ഇന്ന് രാത്രി കോഴിക്കോട്

women-gathering-against-moral-policing-at-calicut-beach

കോഴിക്കോട്: രാത്രി സഞ്ചാരം സ്ത്രീകൾക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് സദാചാര പോലീസിനെതിരെ ഒരുകൂട്ടം യുവതികൾ ഒത്തുചേരുന്നു. ‘ഇരുട്ടു നുണയാമെടികളേ’ എന്ന പേരിട്ടിരിക്കുന്ന കൂട്ടായ്മ ഇന്ന് രാത്രി പത്ത് മണിക്ക് കോഴിക്കോട് ബീച്ചില്‍ ചേരുന്നു. രാത്രി സഞ്ചാരം സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിച്ച് സദാചാര പോലീസിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇവരുടെ ഉദ്ദേശം. സംസ്ഥാനത്തിന്റെ വിവിധാ ഭാഗങ്ങളില്‍ നിന്നുള്ളവരും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.മാറാല പിടിച്ച നമ്മുടെ ഇരുട്ടോര്‍മ്മകളും പറഞ്ഞ് രാത്രികള്‍ നമ്മുടേത് കൂടിയാണെന്ന് സ്വയം ഓര്‍മ്മിച്ചും ഒന്നിച്ചും ഒരു രാത്രി നടക്കാം എന്നാണ് കൂട്ടായ്മ പറയുന്നത്. രാത്രിയില്‍ ഒത്തു ചേരുന്ന സ്ത്രീകള്‍ നഗരത്തിലൂടെ ഒന്നിച്ച് നടക്കുകയും കവിത ചൊല്ലുകയുമൊക്കെ ചെയ്യുമെന്നാണ് അറിയുന്നത്. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയോട് ‘ആരു പറഞ്ഞു നിന്നോട് അര്‍ധരാത്രി പുറത്തിറങ്ങാന്‍’ എന്നു ചോദിയ്ക്കുന്നവരോട് ‘ഞാനാണ് എന്റെ ഉടമ ഞാന്‍ മാത്രമാണ് എന്റെ ഉടമ’ എന്നുറക്കെ പറയാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്ന് സംഘാടക കുറിപ്പില്‍ പറയുന്നു.ഇനിയും മിണ്ടാതെ ഒരു വലിയ വസന്തം നമ്മള്‍ പാഴാക്കണോ എന്നും സംഘടന കുറിപ്പില്‍ ചോദിയ്ക്കുന്നു.

iruttununayamedikalea-1

iruttununayamedikalea

Loading...

Leave a Reply

Your email address will not be published.

More News