Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ കാലഘട്ടത്തിൽ വിവാഹകാര്യം വരുമ്പോൾ സ്ത്രീകൾ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയും. ഇഷ്ടമാകാത്തതിനെ ‘ഇഷ്ടമല്ല’ എന്ന് മിക്ക സ്ത്രീകളും തുറന്നു പറയാൻ ഒരു കാരണം പുരുഷന്മാരുടെ ചില സ്വഭാവങ്ങൾ തന്നെയാണ്. അത്തരം ചില സ്വഭാവങ്ങൾ ആണ്…
1. ചില പുരുഷന്മാർക്ക് സ്ത്രീകൾളുടെ പ്രവൃത്തികളോട് യോജിക്കാൻ താത്പര്യമുണ്ടാകാറില്ല. എന്ത് അഭിപ്രായങ്ങൾ സ്ത്രീ പക്ഷത്തു നിന്ന് വന്നാലും അതിനോട് എതിർപ്പ് പ്രകടിപ്പിക്കാൻ താൽപര്യം കാണിക്കുന്ന പുരുഷന്മാരെ സ്ത്രീകൾക്ക് ഒട്ടും ഇഷ്ടമല്ല.
2. ജോലിക്ക് കൂടുതൽ പരിഗണന നൽകുന്നവരെയും, എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയമില്ലാത്ത പുരുഷന്മാരെയും സ്ത്രീകൾക്ക് ഇഷ്ടമുണ്ടാകില്ല.
3. വിവാഹ ശേഷവും പഴയ കാമുകിയെ കുറിച്ച് പറയുകയും, അവളെ ഓർമിച്ചിരിക്കുകയും ചെയ്യുന്നയാളെയും സ്ത്രീ ഇഷ്ടപ്പെടില്ല.
4. പുരുഷന്മാർ ഡേറ്റിംഗിന് ഏറെ താല്പര്യം കാണിക്കുമെങ്കിലും ബന്ധം ഗൗരവമാകുമ്പോള്‍ താന്‍ ഈ ബന്ധത്തിന് തയ്യാറല്ല എന്ന് പറഞ്ഞ് സ്ഥലം വിടും. അത്തരത്തിൽ ഗൗരവമായ ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി നടക്കുന്ന പുരുഷന്മാരെയും വിവാഹം കഴിക്കാൻ സ്ത്രീകൾക്ക് താൽപര്യം കാണില്ല.
Leave a Reply