Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:13 pm

Menu

Published on July 18, 2014 at 11:53 am

മുത്തശ്ശിയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേയടിച്ചശേഷം സ്വര്‍ണമാല പൊട്ടിച്ച് യുവതി രക്ഷപ്പെട്ടു

women-pepper-sprays-in-grand-mother-face

പൊന്‍കുന്നം : മുത്തശ്ശിയുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം  സ്വർണമാല പൊട്ടിച്ച് യുവതി രക്ഷപ്പെട്ടു. തെക്കേത്തുകവല കുമ്പളാനിക്കല്‍ പരേതനായ സെയ്തുമുഹമ്മദിൻറെ  ഭാര്യ സുബൈദ(71)യുടെ മാലയാണ് മകളുടെ മകളായ സുറുമി (24) പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. മുമ്പ് പല കേസുകളിലും  പ്രതിയായ ആളാണ്‌  സുറുമി. 2011 ൽ ആലുവ തോട്ടയ്ക്കാട്ടുകരയില്‍ സ്പിരിറ്റുകടത്തു കേസിലും  പിന്നീട് കോട്ടയംചങ്ങനാശ്ശേരി റൂട്ടിലോടുന്ന  ബസ്സില്‍ മദ്യലഹരിയില്‍ യാത്രക്കാരെ കൈകാര്യംചെയ്തതിനും  സുറുമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മ വിദേശത്തായിരുന്നതിനാൽ മുത്തശ്ശിക്കൊപ്പമായിരുന്നു സുറുമി താമസിച്ചിരുന്നത്. സുബൈദയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News