Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരാളോട് പ്രണയം തോന്നിയാൽ അതിനെ പ്രായത്തിനോ വിദ്യാഭ്യാസത്തിനോ സമ്പത്തിനോ തടുത്തു നിർത്താനാവില്ല.പലപ്പോഴും സൗഹൃദങ്ങളാണ് പ്രണയത്തിലേക്കെത്തിച്ചേരുന്നത്. പ്രണയിക്കുമ്പോൾ കാമുകനില്‍ അല്ലെങ്കില്‍ കാമുകിയില്‍ നല്ലതു മാത്രമായിരിയ്ക്കും കാണുക.അവരുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ പലർക്കും ചിലപ്പോൾ കാത്തിരിക്കേണ്ടി വരാറുണ്ട്. ഒരാളുടെ മനസ്സ് അറിയാന്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല. വഞ്ചിക്കപ്പെടാം എന്ന മുന്‍കരുതല്‍ എപ്പോഴും ഉണ്ടാകേണ്ടതാണ്. അല്ലെങ്കില്‍ വീഴ്ചയുടെ ആഘാതം വലുതായിരിക്കും.ചിലര്‍ പ്രണയത്തില്‍ ജിവിതം നേടുന്നു, ചിലരാകട്ടെ പ്രണയത്തില്‍ സ്വയം നഷ്ടപ്പെടുത്തുന്നു. നഷ്ടപ്രണയത്തെ മഹത്വവല്‍ക്കരിച്ച് ഓര്‍മ്മയില്‍ പിന്നീടൊരിക്കല്‍ അതൊരു വെറും നീര്‍ക്കുമിളയാകുന്നുവെന്ന് തിരിച്ചറിയുന്നവരും കുറവല്ല. നിങ്ങളുടെ കാമുകൻറെ യഥാർത്ഥ സ്വഭാവം നേരത്തേ തന്നെ മനസ്സിലാക്കാൻ ചില വഴികളുണ്ട്. അത്തരം ചില വഴികളാണ് ചുവടെ കൊടുത്തിട്ടുള്ളത്.
–

–
1. കാമുകന്‍ പറയുന്നതിലും ചെയ്യുന്നതിലും എന്തെങ്കിലും പൊരുത്തക്കേടുകളുണ്ടെങ്കില്‍ അത് തിരിച്ചറിയുക. ചിലപ്പോൾ കാമുകന് നിങ്ങളോടുള്ള സ്നേഹം യഥാർത്ഥമാണോ എന്ന് മനസ്സിലാക്കാം.
2.കാമുകിയുടെ സാമീപ്യത്തില്‍ വച്ചുപോലും മറ്റു സ്ത്രീകളെ ശ്രദ്ധിയ്ക്കുന്ന കാമുകനാണെങ്കിൽ അവൻറെ സ്വഭാവം അത്ര നല്ലതല്ല.
3.നിങ്ങൾ ചെയ്യുന്ന തെറ്റുകള്‍കണ്ടിട്ടും നിങ്ങളെ തിരുത്താത്ത കാമുകനാണെങ്കിൽ അവൻറെ ആത്മാര്‍ത്ഥതയില്‍ സംശയിക്കണം.
–

–
4.വിവാഹക്കാര്യം പറയുമ്പോള്‍ ഉറപ്പില്ലെന്നു പറയുന്ന കാമുകന്‍ നിങ്ങളെ വിവാഹം കഴിക്കാനുള്ള സാദ്ധ്യത കുറവാണ്.
5.കാമുകൻ നിങ്ങളുടെ ചെലവിലാണ് കഴിയുന്നതെങ്കിൽ വിവാഹ ശേഷവും ഇത് തുടരാനുള്ള സാദ്ധ്യത കൂടുതലാണ്.
–

–
6.എല്ലാറ്റിനും അമ്മയെ ആശ്രയിക്കുന്നവനാണെങ്കിൽ വിവാഹശേഷം ചിലപ്പോൾ അങ്ങനെ തന്നെയായിരിക്കും.
7.നിങ്ങള്‍ക്ക് ശാരീരിക, മാനസിക ഉപദ്രവങ്ങള്‍ നല്‍കുന്ന കാമുകനെങ്കില്‍ ഈ ശീലം ഉപേക്ഷിയ്ക്കാന്‍ ഇടയില്ല.
8.കുഞ്ഞുങ്ങളോട് താല്‍പര്യമില്ലാത്ത കാമുകനെങ്കില്‍ വിവാഹശേഷം അമ്മയാകാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് ചിലപ്പോൾ തടസ്സം നിന്നേക്കും.
–

Leave a Reply