Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച 25 അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ എട്ടാം സ്ഥാനത്തിന് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയേറിയ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ അര്‍ഹമായി. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ട്രിപ് അഡൈ്വസര്‍ തങ്ങളുടെ യാത്രക്കാരുടെ വിശകലനങ്ങളുടേയും അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ് ട്രാവലേഴ്‌സ് ചോയ്‌സ് അട്രാക്ഷന്‍സ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് അമ്യൂസ്‌മെന്റ്-വാട്ടര്‍ പാര്‍ക്കുകളുടെ വിഭാഗത്തില്‍ ഇടം നേടിയ ഇന്ത്യയിലെ ഏക പാര്‍ക്ക് വണ്ടര്‍ലാ ബാംഗളൂരാണ്. ഏഷ്യയിലെ 25 മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ കൂട്ടത്തില്‍ വണ്ടര്‍ലാ കൊച്ചി പതിനാലാം സ്ഥാനം കരസ്ഥമാക്കി.സന്ദര്‍ശകര്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദ റൈഡുകള്‍ ലഭ്യമാക്കുന്നതിനായി സോളാര്‍ സാങ്കേതിക വിദ്യ രണ്ടു പാര്‍ക്കുകളും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനുതകുന്ന ഒട്ടനവധി മറ്റു പരിസ്ഥിതി സൗഹാര്‍ദ്ദ മുന്നേറ്റങ്ങളും ഇവിടെ നടപ്പാക്കുന്നുണ്ട്.
Leave a Reply