Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റായ്പൂർ : തൊഴിലില്ലായ്മയ്ക്കു കാരണം സ്ത്രീകള്‍ ജോലി ചെയ്തു തുടങ്ങിയതാണെന്ന് ഛത്താസ്ഗഡിലെ പാഠപുസ്തകം. ഛത്തീസ്ഗഡ് ബോർഡ് ഒഫ് സെക്കന്ററി എജ്യുക്കേഷനാണ് പാഠപുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തൊഴിലില്ലായ്മയുടെ ശതമാനം വർദ്ധിക്കാനുള്ള കാരണം എല്ലാ മേഖലകളിലും സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതാണെന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ഇതേപ്പറ്റി ജാഷ്പൂർ ജില്ലയിലെ ഒരു അദ്ധ്യാപകൻ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രി രമൺസിങുമായി ചർച്ച ചെയ്യുമെന്ന് കമ്മീഷൻ അറിയിച്ചു.2013ല്‍ മഹാരാഷ്ട്രയിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ അരുണാചല്‍പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലാത്ത വിധത്തിലുള്ള മാപ്പ് ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. തെറ്റ് കണ്ടെത്തിയതിനേത്തുടര്‍ന്ന് ഭൂമിശാസ്ത്ര പുസ്തകം പിന്‍വലിക്കേണ്ടതായി വന്നു. സ്വാതന്ത്ര്യസമര സേനാനികളെ തീവ്രവാദികളെന്നു വിശേഷിപ്പിച്ച പുസ്തകം പശ്ചിമബംഗാളില്‍ കഴിഞ്ഞ വര്‍ഷമാണ് വിവാദത്തില്‍ പെട്ടത്.കഴിഞ്ഞവര്‍ഷം പശ്ചിമബംഗാളില്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വിപ്ലവകാരികളായ സ്വാതന്ത്രസമരസേനാനികളെ തീവ്രവാദികളെന്നു രേഖപ്പെടുത്തിയത് വിവാദമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളായ ഖുദിറാം ബോസ്, ജതീന്ദ്രനാഥ് മുഖര്‍ജി, പ്രഫുല്ല ചാകി എന്നിവരെയാണ് എട്ടാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ തീവ്രവാദികളായി വിശേഷിപ്പിച്ചത്.2013ല്‍ അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്താതെ മഹാരാഷ്ട്രയിലെ പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്ര പാഠപുസ്തകം ഇറക്കിയിരുന്നു. തെറ്റു കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവ പിന്‍വലിച്ചു. 2012ലെ ഒരു സിബിഎസ്ഇ സ്‌കൂള്‍ പുസ്തകത്തില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ കള്ളം പറയുകയും കബിളിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുമെന്ന് അച്ചടിച്ചിരുന്നു.
Leave a Reply