Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോസ്കോ: യുറാൾ മലനിരകളിലെ സോളികാംസ്ക് പ്രദേശത്തിനടുത്ത് കഴിഞ്ഞ വർഷം അവസാനം രൂപപ്പെട്ട വൻ കുഴി വളരുന്നു.ഇത് സമീപവീടുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.ഇതിനോടകം 20 വീടുകളെ വിഴുങ്ങിയ ഈ ഭീമൻ കുഴി മൂന്നിരട്ടിയായി വളർന്നു വരികയാണെന്നാണ് പുതിയ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.
76 മീറ്റർ ആഴവും 120 മീറ്റർ വീതിയുമുള്ള ഗർത്തം അടുത്തുള്ള ബാക്കി വീടുകളെക്കൂടി വിഴുങ്ങുമെന്ന നിലയിലാണിപ്പോൾ. എന്തായാലും സ്ഥിതിഗതികൾ പഠിക്കാൻ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ പൊട്ടാഷ് ഉൽപാദകരായ യുറാൾകാലി ഗ്രൂപ്പിന്റെ ഖനി തകർന്നതോടെയാണു ഗർത്തം രൂപപ്പെട്ടത്. ഇതേത്തുടർന്നു കഴിഞ്ഞ നവംബറിൽ ഖനി അടച്ചു. ഖനിയിൽനിന്നു മൂന്നര കിലോമീറ്റർ അകലെയാണു ഗർത്തം.
Leave a Reply