Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:17 am

Menu

Published on December 15, 2014 at 10:54 am

ഇന്ത്യൻ കാണികൾക്കു നേരെ അശ്ലീല ആംഗ്യം;രണ്ട് പാക് ഹോക്കി താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തു

world-hockey-body-may-suspend-two-pakistani-players-following-obscene-celebration

ഭുവനേശ്വർ: കാണികൾക്ക് നേരെ അശ്ലീല ചേഷ്ഠ കാണിച്ച രണ്ട് പാക്കിസ്ഥാൻ ഹോക്കി താരങ്ങൾക്ക് സസ്‌പെൻഷൻ. ഭുവനേശ്വര്‍ കലിംഗ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ചാപ്യന്‍സ് ട്രോഫി സെമിഫൈനലിനു ശേഷം അശ്ലീലം കലര്‍ന്ന വിധത്തില്‍ ആഹ്ലാദപ്രകടനം നടത്തിയതിനാണ് പാക് താരങ്ങളെ സസ്‌പെന്‍ഡ് ചെയ്തത്. . അംജത് അലിയ്ക്കും മുഹമ്മദ് തോസുഖിനുമാണ് സസ്പെൻഷൻ. ഇതോടെ നാളെ ജര്‍മ്മനിക്കെതിരായി നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാനാകില്ല.പാക് താരങ്ങൾക്ക് ശക്തമായ താക്കിത് മാത്രം നൽകാനായിരുന്നു എഫ്.ഐ.എച്ചിന്രെ ആദ്യ തീരുമാനം. എന്നാൽ വരും വർഷങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ആന്താരാഷ്ട്ര മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ഹോക്കി ഇന്ത്യ നിലപാടെടുത്തിനെ തുടർന്നാണ് രണ്ട് പാക്  താരങ്ങളെ സസ്പെൻഡ് ചെയ്യാൻ എഫ്.ഐ.എച്ച് തീരുമാനിച്ചത്.കഴിഞ്ഞ ദിവസം നടന്ന സെമിയിൽ ഇന്ത്യയുടെ പരാജയത്തിൽ നിരാശരായിരുന്ന കാണികൾക്ക് നേരെ പാക് താരങ്ങൾ ആശ്ളീല ആംഗ്യം കാണിക്കുകയും ജഴ്സികൾ അഴിച്ചുമാറ്റി അശ്ലീല ശരീര ചേഷ്ടകൾ കാണിക്കുകയുമായിരുന്നു. കാണികൾ പ്രകോപിതരായെങ്കിലും മൈതാനത്തേയ്ക്ക് പൊലീസ് ശക്തമായ സുരക്ഷാ വലയം തീർത്തിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News