Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 7:21 pm

Menu

Published on December 3, 2014 at 11:56 am

ലോകത്തിലെ ഏറ്റവം വലിയ ക്രിസ്മസ് ട്രീയുമായി ബ്രസീല്‍

worlds-biggest-floating-christmas-tree-in-brazil

ലോകത്തിലെ ഏറ്റവം വലിയ ക്രിസ്മസ് ട്രീയുമായി ബ്രസീല്‍ എത്തുന്നു.ഇതിന്‌ 85 മീറ്ററാണ്‌ ഉയരം. ഭാരം 542 ടണ്‍. മാത്രമല്ല വര്‍ണപ്രളയം സൃഷ്‌ടിച്ചുനില്‍ക്കുന്ന 31 ലക്ഷം വൈദ്യുതി വിളക്കുകൾ കൊണ്ടാണ് ഇത് അലങ്കരിച്ചിരിക്കുന്നത്.രാജ്യ തലസ്ഥാനമായ റയോഡി ജനീറോയിലെ വലിയ പൊയ്കയിലാണ് വമ്പന്‍ ക്രിസ്മസ് ട്രീ തയ്യാറാക്കിയിട്ടുള്ളത്. ഉദ്ഘാടനത്തിന് വെടിക്കെട്ടും സംഗീതനിശയും അകമ്പടിയായി. രണ്ട് ലക്ഷത്തോളം പേരാണ് വര്‍ണാഭമായ കാഴ്ചകാണാന്‍ ശനിയാഴ്ച തടാകക്കരയില്‍ തമ്പടിച്ചത്. 1996 മുതല്‍ ബ്രസീല്‍ കാര്‍ണിവലും പുതുവര്‍ഷത്തലേന്നത്തെ പരിപാടികളും കഴിഞ്ഞാല്‍ നഗരത്തിലെ ഏറ്റവും വമ്പന്‍ പരിപാടിയാണ് ക്രിസ്മസ് ട്രീ ഉദ്ഘാടനച്ചടങ്ങ്. റയോഡി ജനീറോയിലെ ഓരോ കുടുംബത്തിന്റെയും വിശ്വാസവും അര്‍പണ മനോഭാവവുമാണ് ഇതിന് പിന്നില്‍. ജനവരി ആറ് വരെ ക്രിസ്മസ് ട്രീ പൊയ്കയില്‍ ഒഴുകി നീങ്ങി സന്ദര്‍ശകര്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News