Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്:ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലന്‍സ് ദുബായ് നിരത്തിലിറക്കി. ജിടെക്സ് ടെക്നോളജി ഷോയിലാണ് ഈ മിന്നല്‍ ആംബുലന്‍സ് പ്രദര്‍ശിപ്പിച്ചത്. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ഇതിൻറെ വേഗത. ഷോയില്‍ നിരവധി നല്ല നൂനത സംവിധാനങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. സ്‍പോര്‍ട്സ് റേസിങ് കാര്‍ രൂപമാറ്റം വരുത്തിയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ ആംബുലന്‍സ് നിര്‍മ്മിച്ചിരിക്കുന്നത്. അപകടത്തില്‍പ്പെട്ടവരെയോ അടിയന്തര ചികിത്സ ആവശ്യമുള്ളവരെയോ ആശുപത്രിയില്‍ എത്തുകയായിരുന്നു ആദ്യകാലങ്ങളില്‍ ആംബുലന്‍സുകളുടെ ദൗത്യം. ഇന്ന് ഐ.സി.യു സൗകര്യം വരെയുള്ള അത്യാധുനിക ആംബുലന്‍സുകള്‍ എത്തിക്കഴിഞ്ഞു.കൃത്യസമയത്ത് ചികിത്സ കിട്ടിയാല്‍ മരണമുഖത്തു നിന്നു ജീവിതത്തിലേക്ക് തിരിച്ചെത്തിയവരും കുറവല്ല. ഈ ആശയമാണ് മിന്നല്‍ വേഗത്തില്‍ പറക്കുന്ന ആംബുലന്‍സിന്റെ പിറവിക്ക് പിന്നിലുമുള്ളത്.
Leave a Reply