Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:42 am

Menu

Published on August 22, 2014 at 12:41 pm

10.6 ലക്ഷം വിലവരുന്ന ലോകത്തിലെ ഏറ്റവും വേഗമേറിയ സൈക്കിള്‍ ഇന്ത്യയില്‍

worlds-fastest-cycle-rs-10-6-lakh-propel-advanced-sl-0-launched-in-india

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വേഗമേറിയ സൈക്കിൾ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്നു. 10.6 ലക്ഷം വില വരുന്ന ഈ സൈക്കിളിന് ‘പ്രോപ്പല്‍ അഡ്‌വാന്‍സഡ് എസ് എല്‍ സീറോ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫോര്‍മുല വണ്‍ റൈസിങ്ങ് കാറുകളുടെ ബോഡി നിര്‍മ്മിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ഈ സൈക്കിളിൻറെ പ്രധാന ഭാഗം നിർമ്മിക്കുന്നത്. മണിക്കൂറിന് 70 കിലോമീറ്റര്‍ വേഗതയാണ് ഈ സൈക്കിളിനുണ്ടാകുക. ഇലക്ടോണിക് ഗിയര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന സൈക്കിളിന് 22 ഗിയറാണുള്ളത്.തയ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭാഗങ്ങള്‍ അസംബിള്‍ ചെയ്തായിരിക്കും ഈ സൈക്കിൾ ഇന്ത്യയിൽ ലഭ്യമാവുക. ഈ സൈക്കിൾ ഓണ്‍ലൈൻ വഴിയും ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ പൂനെ, ബംഗളൂരു എന്നിവിടങ്ങളിൽ ഔട്ട്‌ലേറ്റുകള്‍ ഉളള ജെയിന്റ് സൈക്കിള്‍സ് ഉടൻ തന്നെ ന്യൂഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചത്തീസ്ഗണ്ഡ്, ചെന്നൈ എന്നിവിടങ്ങളിലും ഇതിൻറെ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.ലോകത്തിൽ വച്ചേറ്റവും ലിയ സാഹസിക സൈക്കിള്‍ മത്സരമായ ടൂര്‍ ഡി ഫ്രാന്‍സില്‍ ഇത്തരത്തിലുള്ള സൈക്കിളുകളാണ് ഉപയോഗിച്ചു വരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News