Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തേറ്റവും വേഗമുള്ള ലിഫ്റ്റ് വരുന്നു. ഗ്വാങ്ഷുവിലെ സിടിഎഫ് ഫിനാന്‍സ് സെൻററിൽ വരുന്ന ഈ ലിഫ്റ്റിൻറെ നിർമാതാക്കൾ ഹിറ്റാച്ചിയാണ്. ഈ ലിഫ്റ്റിന് ഒരുമിനിറ്റില്‍ 1200 മീറ്റർ സഞ്ചരിക്കാൻ കഴിയും.മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്.താഴോട്ട് വരുമ്പോൾ ഇതിൻറെ വേഗത മണിക്കൂറില്‍ 36 കിലോമീറ്ററായിരിക്കും.ലിഫ്റ്റിൽ തകരാറുകൾ സംഭവിക്കുകയോ വേഗത പെട്ടെന്ന് കൂടുകയോ ചെയ്‌താൽ അതിവേഗം ലിഫ്റ്റ് നിർത്താനുള്ള സംവിധാനം ഇതിലുണ്ട്.പൂര്‍ണമായ സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് ലിഫ്റ്റ് സ്ഥാപിക്കുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.2016 ൽ പൂർത്തിയാകുന്ന ഗ്വാങ്ഷുവിലെ 95 നിലകളുള്ള കെട്ടിടത്തിൽ താഴത്തുനിന്ന് മുകളിലെത്താന്‍ വേണ്ടിയാണ് ഈ ലിഫ്റ്റ് നിർമിക്കുന്നത്.ഓഫീസുകള്‍, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ സ്പേസ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നതാണ് ഗ്വാങ്ഷുവിലെ സിടിഎഫ് ഫിനാന്‍സ് സെൻറർ.
Leave a Reply