Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:48 am

Menu

Published on August 4, 2014 at 1:17 pm

ഇനി മുതല്‍ ഒരു ജിബി സിനിമ വെറും രണ്ട് സെക്കന്റ് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാൻ;ലോകത്തിലെ ഏറ്റവും വേഗമേറിയ നെറ്റ്‌വര്‍ക്കുമായി ഡാനിഷ് ഗവേഷകര്‍

worlds-fastest-internet-can-download-1gb-in-0-2-milliseconds

കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാമെങ്കിലും  സംഭവം  സത്യമാണ്. ഡെന്മാര്‍ക്കിലെ ഒരു കൂട്ടം ഗവേഷകരാണ്‌ ഈ പുതിയ കണ്ടുപിടിത്തത്തിന് പിറകിൽ.  ഇവര്‍ കണ്ടുപിടിച്ച പുതിയ ഒപ്റ്റിക്കല്‍ കേബിള്‍ വഴി സെക്കന്റില്‍ 43 ടെറാ ബിറ്റസ് ഡാറ്റയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 0.2 മില്ലീസെക്കന്റുകള്‍ക്കുള്ളില്‍ ഒരു ജിബി സൈസുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തക്കവേഗതയുള്ള നെറ്റ് വര്‍ക്കാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജാപ്പനീസ്‌ സ്‌ഥാപനമായ നിപ്പോണ്‍ ടെലിഗ്രാഫ്‌ ആന്റ്‌ ടെലിഫോണ്‍ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സിംഗിള്‍ മള്‍ട്ടി കോര്‍ ഒപ്‌റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ചാണ്‌ ഡാനിഷ്‌ ഗവേഷകര്‍ റെക്കോഡ്‌ തിരിച്ചു പിടിച്ചത്‌. ജപ്പാനിലെ എന്റ്റിറ്റി കോര്‍പറേഷന്റെ സഹായത്തോടെയാണ് ഡാനിഷ് ശാസ്ത്രജ്ഞന്‍മാര്‍ ഇത്തരമൊരു നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രത്യേകതരം ഓപ്റ്റിക്കല്‍ കേബിളുകളിലൂടെയാണ് ഡാറ്റയുടെ കൈമാറ്റം.ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ ചെയ്യുന്നതും ഏറെ അനിവാര്യവുമായ ഡേറ്റാ ട്രാന്‍സ്‌ഫര്‍ വേഗതയുടെ കാര്യത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തമാണ്‌ ഇത്‌.ലോകമെമ്പാടും ഇത്തരമൊരു സൗകര്യം യാഥാര്‍ത്ഥ്യമാകുമെങ്കില്‍ ഐടി മേഖലയില്‍ വന്‍ വിപ്ലവമാണ് സാധ്യമാവുക.

download

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News