Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:34 am

Menu

Published on December 6, 2014 at 3:19 pm

ലോകത്തെ ഏറ്റവും ഭാരമേറിയ മനുഷ്യൻ കെയ്ത്ത് മാര്‍ട്ടിന്‍ അന്തരിച്ചു

worlds-fattest-man-keith-martin-dead

ലോകത്തിലെ ഏറ്റവും ഭാരമേറിയ മനുഷ്യൻ കെയ്ത്ത് മാര്‍ട്ടിന്‍ അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം. ഏകദേശം 450 കിലോ ഗ്രാം ആയിരുന്നു ലണ്ടൻ സ്വദേശിയായ കെയ്ത്തിന്‍റെ ഭാരം. ഒരു ദിവസം 20,000 കലോറിയാണ് ഇയാള്‍ ഭക്ഷണം വഴി അകത്താക്കിയിരുന്നത്. എന്നുവച്ചാല്‍, സാധാരണ ഒരു മനുഷ്യന്‍ കഴിക്കുന്നതിന്റെ 9 ഇരട്ടി.ജംങ്ക് ഫുഡാണ് തന്റെ ജീവിതം ഇത്തരത്തില്‍ മാട്ടിമറിച്ചതെന്ന്‍ കീത്ത് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദിവസവും വലിയ അളവില്‍ പിസ്സയും ബര്‍ഗ്ഗറും ഇദ്ദേഹം കഴിക്കുമായിരുന്നു. 2012 ല്‍ കീത്തിന്റെ ഭക്ഷണ ജീവിതം ചാനല്‍ 5 ഒരു ഡോക്യൂമെന്ററി ആക്കിയിരുന്നു.കിടന്ന കിടപ്പില്‍ നിന്നും ഏഴുന്നേല്‍ക്കാന്‍ ഇയാള്‍ക്ക് സാധിക്കില്ലായിരുന്നു.ഇരുപത് വയസ്സ് വരെ ശരാശരി ശരീരഭാരമായിരുന്നു കെയ്ത്തിനു ഉണ്ടായിരുന്നത്. എന്നാല്‍ അമ്മയുടെ മരണശേഷം ഡിപ്രഷന്‍ ബാധിച്ച കെയ്ത്ത് ക്രമം തെറ്റിയ ഭക്ഷണരീതി ശീലിക്കുകയായിരുന്നു. തൊഴിൽരഹിതനായ കെയ്ത്തിന്റെ ഇഷ്ടവിനോദം വീഡിയോ ഗെയ്മുകളും ടിവി കാണുന്നതുമായിരുന്നു. പതിനാറാം വയസ്സിൽ അമ്മയുടെ മരണത്തോടെയാണ് കെയ്ത്ത് വിഷാദരോഗത്തിന് അടിമയാകുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News