Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 12:22 pm

Menu

Published on November 18, 2017 at 5:28 pm

ലോകത്തിലെ ആദ്യത്തെ തല മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ വിജയം, അടുത്ത പരീക്ഷണം ജീവനുള്ള മനുഷ്യനിൽ; മരണത്തിനു പരിഹാരം?

worlds-first-human-head-transplant-is-success

വിയന്ന: ലോകത്തിലെ ആദ്യത്തെ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം. 18 മണിക്കൂര്‍ നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് ശവശരീരത്തില്‍ തല മാറ്റി വെക്കല്‍ പരീക്ഷണം വിജയിപ്പിച്ചത്. ഇറ്റാലിയന്‍ പ്രോഫ്ഫസ്സര്‍ സെര്‍ജിയോ കന്നോവാരോ ആണ് ഈ പരീക്ഷങ്ങളുടെ തലപ്പത്തുള്ള ഡോക്ടര്‍. തല മാറ്റിവെക്കല്‍ പരീക്ഷണം വിജയമായതോടെ ജീവനുള്ള ഒരു മനുഷ്യശരീരത്തില്‍ കൂടെ ഈ പരീക്ഷണങ്ങള്‍ നടത്താന്‍ പോകുകയാണ് ഇദ്ദേഹം.

പരീക്ഷണം നടന്നത് ശവശരീരത്തില്‍ ആണ് എങ്കിലും രക്തധമനികളും ഞരമ്പുകളും സ്പൈനല്‍ കോഡും എല്ലാം തന്നെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതായിരുന്നു ശ്രമകരമായ ദൗത്യം. ഇതിലാണ് ശാസ്ത്രലോകം വിജയം കണ്ടത്. ഈ ശസ്ത്രക്രിയ വിജയമായതോടെയാണ് ജീവനുള്ള മനുഷ്യരിലും ഈ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റുന്ന കാലത്തിലേക്ക് ഇനി അധികദൂരമില്ല എന്ന് മനസ്സിലായത്. വിയന്നയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായ കാര്യം അദ്ദേഹം അറിയിച്ചത്.

എന്നാല്‍ ഇദ്ദേഹത്തിന്റെ ചില വാദങ്ങള്‍ അല്പം വ്യത്യസ്തമാണ്. മരണം പ്രകൃതി നടത്തുന്ന വംശഹത്യ ആണെന്നും ലക്ഷക്കണക്കിന് വര്ഷങ്ങളായി ഇതുവരെ 110 ബില്യണ്‍ മനുഷ്യര്‍ മരണത്തിനു കീഴടങ്ങി എന്നും താന്‍ നടത്താന്‍ പോകുന്ന പരീക്ഷണത്തിലൂടെ മരണത്തിനു തന്നെ പരിഹാരം കാണാനാകും എന്നാണു ഇദ്ദേഹം പറയുന്നത്. മരണത്തെ അതിജീവിക്കുകയെന്ന മനുഷ്യകുലം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്വപ്നത്തിനു അരികിലാണ് നാം എന്ന കാര്യവും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത് ജീവനുള്ള ഒരു മനുഷ്യനിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള ആളെയും കിട്ടിയിട്ടുണ്ട്. ഉടന്‍ തന്നെ ഈ പരീക്ഷണവും അദ്ദേഹം ആരംഭിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News