Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:40 pm

Menu

Published on June 26, 2014 at 2:24 pm

ടെലിവിഷൻ വാർത്തകൾ വായിക്കാൻ ഇനി റോബോട്ടുകളും !

worlds-first-robot-tv-presenters-who-read-the-news-without-any-hitches

ടോക്യോ: റോബോട്ടുകൾ ഇനി ടെലിവിഷൻ വാർത്തകൾ വായിക്കും.ജപ്പാനിലെ ടോക്യോ മ്യൂസിയത്തിലാണ് വാർത്ത വായിക്കുന്ന റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുന്നത്.ജപ്പാനിലെ റോബോട്ട് നിര്‍മാണ വിദഗ്ദനും ഒസാക്ക യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഹിറോഷി ഇഷിഗുറോയാണ് റോബോര്‍ട്ടിന് രൂപം നല്‍കിയത്. സിലിക്കണ്‍ നിര്‍മ്മിത ചര്‍മ്മവും കൃത്രിമ മസിലോടു കൂടിയതുമായ സ്ത്രീ രൂപത്തിലുള്ള റോബോട്ടുകളാണിവ . ഇവയ്ക്ക് കൊഡൊമോറോയ്ഡ് എന്നും ഒട്ടൊണാറോയ്ഡ് എന്നും പേര് നൽകിയിട്ടുമുണ്ട്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ശബ്ദത്തില്‍ സംസാരിക്കാനും ഇവയ്ക്ക് കഴിയും.റിമോര്‍ട്ട് പ്രവര്‍ത്തിപ്പിക്കുന്നതിനനുസരിച്ച് ഇവ വാര്‍ത്താ അവതാരകരെ പോലെ ചുണ്ടുകള്‍ ചലിപ്പിക്കുകയും സംസാരിക്കുകയും പുരികം ഇളക്കുകയും തല ഇരുവശങ്ങളിലേക്ക് അനക്കുകയുമൊക്കെ ചെയ്യും. ചെറിയൊരു ഇടറൽ പോലുമില്ലാതെ കഠിനമായ പദങ്ങള്‍ പദങ്ങൾ പോലും ഇവ നിഷ്പ്രയാസം സംസാരിക്കും.എന്നാൽ റോബോട്ടിൻറെ നിർമ്മാണത്തിൽ ചില സാങ്കേതിക പിഴവുകളും സംഭവിച്ചിട്ടുണ്ട്.ഇവ സംസാരിക്കുമ്പോൾ ഇടക്ക് ചുണ്ടുകള്‍ ചലിക്കാതാകുകയും ഒട്ടോണാറോയ്ഡ് സ്വയം പരിചയപ്പെടുത്തുന്ന സമയത്ത് രണ്ടു തവണ നിശബ്ദമാകുകയും ചെയ്യും. എന്തൊക്കെയായാലും ഇവ പ്രവർത്തനത്തിൽ വന്നാൽ വാർത്ത അവതാരകർക്കിനി ജോലിയില്ലാതെ വീട്ടിൽ തന്നെയിരിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്.

Loading...

Leave a Reply

Your email address will not be published.

More News