Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിങ്: ലോകത്തെ ഏറ്റവും വലിയ കെട്ടിടസമുച്ചയം ചൈനയില്‍ തുറന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയുടെ തലസ്ഥാനനഗരമായ ചെങ്ഡുവിലാണ് അരക്കിലോമീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയും 100 മീറ്റര്‍ ഉയരവുള്ള നൂ സെഞ്ച്വറി ഗ്ലോബല്‍ സെന്റര്‍ ആരംഭിച്ചത്. 17 ലക്ഷം ചതുരശ്രമീറ്ററാണ് വിസ്തീര്‍ണം. അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ പെന്റഗണ്‍ കെട്ടിടസമുച്ചയത്തിന്റെ മൂന്നിരട്ടി തറവിസ്തീര്‍ണമുള്ള ഗ്ലോബല്‍ സെന്ററില്‍ വാണിജ്യകേന്ദ്രങ്ങള്‍ക്കായി മാത്രം നാലുലക്ഷം ചതുരശ്രമീറ്റര്‍ വിനിയോഗിച്ചിട്ടുണ്ട്. നൂറുകണക്കിന് ഓഫീസും കോണ്‍ഫറന്‍സ് മുറികളും സര്‍വകലാശാലയും രണ്ടു പഞ്ചനക്ഷത്ര ഹോട്ടലും ഐമാക്സ് ചലച്ചിത്രശാലയും ഇവിടെയുണ്ട്. 5000 ചതുരശ്ര മീറ്ററുള്ള കൃത്രിമ കടലോരമാണ് മറ്റൊരു പ്രത്യേകത. കൂറ്റന്‍ സ്ക്രീനില്‍ സൂര്യോദയവും അസ്തമനവും കാണാം. അറായിരത്തോളം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും കൃത്രിമ കടല്‍ത്തീരത്ത് ഒരുക്കിയിട്ടുണ്ട്.
Leave a Reply