Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനും ഉയരം കുറഞ്ഞ മനുഷ്യനും കണ്ടുമുട്ടിയപ്പോള്‍ ഇരുവര്‍ക്കും ഒപ്പം കണ്ടുനിന്നവര്‍ക്കും അത് അപൂര്‍വ കാഴ്ചയായിരുന്നു . ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സ് അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനിലാണ് അസാധാരണമായ ആ കൂടിക്കാഴ്ച നടന്നത്. തുര്‍ക്കിയില്‍നിന്നുള്ള സുല്‍ത്താന്‍ കോസനാണ് ലോകത്തെ ഏറ്റവും നീളമുള്ള മനുഷ്യന്‍. ഉയരം എട്ടടി മൂന്നിഞ്ച്. നേപ്പാളുകാരനാണ് ഏറ്റവും ഉയരം കുറഞ്ഞയാള്‍. ഒരടി ഏഴിഞ്ചു നീളമുള്ള ചന്ദ്ര ബഹദൂര്‍ ദാംഗി. 31 വയസാണ് സുല്‍ത്താന്. 75 വയസ്സുകാരനാണ് ചന്ദ്ര ബഹദൂര്‍. സുല്‍ത്താന്റെ ഷൂ സൈസ് 25 ആണ്. ചന്ദ്ര ബഹാദൂറിന്റേത് രണ്ടും.നീളത്തില്‍ വ്യത്യസമുണ്ടെങ്കിലും തങ്ങളിരുവരും ജീവിതത്തിലുടനീളം അനുഭവിക്കുന്നത് സമാനമായ പ്രശ്നങ്ങളാണ് എന്ന് സുല്‍ത്താന്‍ പറയുന്നു. ആദ്യ കാഴ്ചയില്‍ തന്നെ തങ്ങളിരുവരും നല്ല സുഹൃത്തുക്കളായെന്നും ചന്ദ്ര ബഹദൂറിനെ താന്‍ തുര്‍ക്കിയിലേക്ക് ക്ഷണിച്ചതായും സുല്‍ത്താന്‍ പറഞ്ഞു.ലണ്ടനിലെ പാര്‍ലിമെന്റ് മന്ദിരത്തിന് പുറത്തു വെച്ചാണ് ഇരുവരും ക്യാമറകള്‍ക്കു മുന്നില്‍ അണിനിരന്നത്.
–
–
–
–
–
–
–
–
Leave a Reply