Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മദ്യപാനിയായിരിക്കാം ചൈനയിലെ ഈ രണ്ടു വയസ്സുകാരൻ.കുഞ്ഞായിരിക്കുമ്പോൾ കരച്ചിൽ നിർത്താനായി ചെങ്ങ് ചെങ്ങിന് മാതാപിതാക്കൾ ഒരു കുപ്പി വൈൻ കൊടുത്തു.ഇതോടെ അവന് ഇപ്പോഴും കുടിക്കാനായി കുപ്പി വേണമെന്നായി.ഒരു വയസ്സ് പ്രായമുള്ളപ്പോഴാണ് ചെങ്ങ് ആദ്യമായി ബിയർ കുടിച്ചത്.കള്ളിന്റെ രുചിയറിഞ്ഞ ചെങ്ങിനു ഇപ്പോൾ പാലോ,ജ്യൂസോ ഒന്നും വേണ്ട.കണ്ണ് തെറ്റിയാൽ ചെങ്ങിൻറെ കണ്ണ് കള്ള് കുപ്പിയിലാണെന്ന് അമ്മ പറയുന്നു. ഈ പ്രായത്തിൽ കുട്ടികൾ മദ്യം കഴിക്കുന്നത് അവരുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുമെന്ന് പ്രഗത്ഭനായ ഒരു പീഡിയാട്രിഷൻ പറഞ്ഞു.
Leave a Reply