Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോളുകൾ വിളിക്കാനും എസ്.എം.എസ് അയയ്ക്കാനും മാത്രം സാധിക്കുന്ന ഒരു ഫോണിറങ്ങിയാല്‍ എത്ര പേര്‍ തയ്യാറാകും? അതിന്റെ വില 22000 ആണെങ്കിലോ? അത്തരമൊരു ഫോണ്‍ പുറത്തിറക്കുകയാണ് Punkt എന്ന കമ്പനി.ഈ ഫോണിന്റെ വില ഏകദേശം 22000 രൂപയാണ്.ഇതെന്താ സ്വര്‍ണത്തിലോ മറ്റോ പൊതിഞ്ഞ ഫോണാണോ എന്ന് ചിന്തിക്കുന്നുണ്ടാകും. ഒന്നുമല്ല. ഒരു പ്രീമിയം ഫോണ്‍ മാത്രമാണ്. പങ്ക്ട്ട് എം.പി 01 എന്നാണ് ഫോണിന് നൽകിയിരിക്കുന്ന പേര്. ഒരു ഫീച്ചര്‍ ഫോണിന്റെ യാതൊരു സവിശേഷതകളും ഈ ഫോണിനില്ല.ഫോണില്‍ ആകെയുള്ള ഉപകാരങ്ങള്‍ കോള്‍ ചെയ്യാം. എസ്എംഎസ് അയയ്ക്കാം. കോണ്‍ടാക്ടുകള്‍ സേവ് ചെയ്യാം. കലണ്ടറില്‍ അപ്പോയ്ന്‍മെന്റുകള്‍ മാര്‍ക്ക് ചെയ്യാം. അലാറം സെറ്റ് ചെയ്യാം. ഇത്രയാണ് ഇതിന്റെ ഗുണങ്ങള്‍. സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ, നോട്ടിഫിക്കേഷനുകളോ, ധാരാളം അലർട്ടുകളോ ഇല്ലാതെ നിങ്ങൾക്ക് ആവശ്യമുളള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ആശയവിനിമയം എന്ന മർമ പ്രധാനമായ ധർമം നിർവഹിക്കുന്നതുമായ ഫോൺ എന്നാണ് പങ്ക്ട്ട് അവരുടെ വെബ്‌സൈറ്റിൽ എം.പി 01നെക്കുറിച്ച് പറയുന്നത്. വളരെ ആകർഷകമായ രൂപകൽപ്പനയുളള ശല്ല്യങ്ങൾ തീരെ ഇല്ലാത്ത ഫോൺ എന്നത് ആരെയും മോഹിപ്പിക്കുമെങ്കിലും, ഇതിന്റെ വില ആളുകളെ ഞെട്ടിക്കുന്നതാണ്. ഏകദേശം 22000 രൂപയാണ് ഫോണിന്റെ വില. കോണാകൃതിയിലുളള പുറക് വശവും വലിയ വൃത്താകൃതിയിലുളള ബട്ടണുകളും ആണ് ഫോണിന് നൽകിയിരിക്കുന്നത്. മറ്റ് ബട്ടണുകളുടെ അതേ വലിപ്പത്തിൽ തന്നെയാണ് മെനു ബട്ടണുകളും ഉളളത്. വ്യത്യസ്തമായ ആകൃതിയിലോ വലിപ്പത്തിലോ നൽകേണ്ടതിന് പകരം മെനുബട്ടണുകൾ മറ്റ് ബട്ടണുകളിൽ നിന്ന് വേർതിരിക്കുന്നതിനായി വേറൊരു നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൊണൊക്രോമാറ്റിക്ക് ഡിസ്‌പ്ലേയും ചെറിയ സ്‌ക്രീനും ദീർഘമായ ബാറ്ററി കാലാവധി ഫോണിന് ഉണ്ടാകുമെന്ന് ഉറപ്പാക്കുന്നു.ക്രിസ്‌മസിന് ഫോണ്‍ വിപണിയിലെത്തും.
–
–
Leave a Reply