Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 1:46 pm

Menu

Published on November 19, 2014 at 10:41 am

എന്‍. ഗോപാലകൃഷ്ണന്‍ അന്തരിച്ചു

writer-n-gopalakrishnan-passes-away

കോഴിക്കോട്: : പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഉദ്യോഗസ്ഥനുമായ എന്‍. ഗോപാലകൃഷ്ണന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം സ്വദേശിയായ ഗോപാലകൃഷ്ണന്‍ ഏറെക്കാലമായി കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിനു സമീപമുള്ള മൈസീന്‍ അപ്പാര്‍ട്ട്മെന്‍റിലായിരുന്നു താമസം. മാതൃഭൂമിയിലാണ് അദ്ദേഹത്തിന്റെ ആദ്യമലയാള ലേഖനം പ്രസിദ്ധീകരിച്ചത്.കെ.എന്‍. സൈഗാളിനെക്കുറിച്ചെഴുതിയ ലേഖനമായിരുന്നു അത്. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ എഴുതിത്തുടങ്ങിയ അദ്ദേഹം കോഴിക്കോട് എത്തിയശേഷമാണ് മലയാളത്തില്‍ രചനയാരംഭിച്ചത്.വാഴ്‌വ് എന്ന പെരുവഴി എന്ന ആദ്യപുസ്തകം 1999ല്‍ പ്രസിദ്ധീകരിച്ചു. കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് എന്‍. ഗോപാലകൃഷ്ണനാണ്. . 2006ല്‍ വിവര്‍ത്തനത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കോഴിക്കോട് സോപ്‌സ് ആന്‍ഡ് ഓയില്‍ കമ്പനി സ്ഥാപകന്‍ റാവു ബഹദൂര്‍ എ.കെ. മേനോൻറെ മകള്‍ സുമംഗല. മകള്‍: ലക്ഷ്മി (യു.എസ്.). മരുമകന്‍: രാമന്‍ (മൈക്രോസോഫ്റ്റ്, യു.എസ്.).

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News