Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മിൽ പലർക്കും ഉള്ള ശീലമാണ് എവിടെങ്കിലും ഒരു ഇത്തിരി സ്ഥലം കിട്ടിയാൽ മതി, അപ്പോൾ തന്നെ അവിടെ വാഹനം പോയി പാർക്ക് ചെയ്യും. പാർക്കിങ്ങിന് പറ്റിയ സ്ഥലമാണോ അല്ലെ എന്നൊന്നും ആലോചിക്കാറില്ല നമ്മൾ പലപ്പോഴും. പക്ഷെ ഇങ്ങനെയുള്ള പാർക്കിങ്ങുകൾ കൊണ്ട് പലപ്പോഴും വാഹനങ്ങൾക്കും നമ്മൾക്കും തന്നെ പരിക്ക് സംഭവിച്ചേക്കാം. ചിലപ്പോൾ ഫൈനും വന്നേക്കാം. പക്ഷെ ഇവിടെ ഒരാൾക്ക് സംഭവിച്ചത് അതിനേക്കാളുമൊക്കെ വലിയ അപകടമാണ്. താഴെ കൊടുത്ത വീഡിയോ കണ്ടാൽ മതി. കാര്യം മനസ്സിലായിക്കോളും.
Park your vehicles in a safe place— pic.twitter.com/mbi1m9JF5k
— D Roopa IPS (@D_Roopa_IPS) October 27, 2017
ഒരു സ്ഥാപനത്തിന് മുമ്പിൽ ഇനി വാഹനം പാർക്ക് ചെയാൻ സ്ഥലമില്ല. ഒരലപ്പം സ്ഥലം അവശേഷിക്കുന്നുണ്ട്. അവിടെ വാഹനം തിരുകിക്കയറ്റാൻ ശ്രമിച്ചതാണ് ഇയാൾ. പറ്റിയത് കണ്ടില്ലേ. ബൈക്ക് പാർക്ക് ചെയ്തപ്പോൾ സ്റ്റാൻഡ് വന്നത് നിലത്തെ പ്രതലത്തിനും പുറത്തേക്കായി. അതോടെ വണ്ടിയും ആയാളും എല്ലാം കൂടെ താഴേക്ക് മഞ്ഞു വീഴുകയും ചെയ്‌തു.
സ്ഥാപനത്തിന് മുമ്പിൽ വെച്ച സിസിടിവി ക്യാമറയാണ് ഈ ദൃശ്യം ഒപ്പിയെടുത്തത്. എന്തായാലും ഇയാൾക്ക് കാര്യമായി പരിക്കേറ്റിട്ടില്ല എന്ന് മനസിലാക്കാം. ഒരു പക്ഷെ മരണം വരെ സംഭവിച്ചേക്കാമായിരുന്ന അപകടത്തിൽ നിന്നും ഇയാൾ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
Leave a Reply