Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:05 pm

Menu

Published on December 11, 2014 at 3:45 pm

ഷവോമിയുടെ ഇന്ത്യയിലെ വിൽപ്പന ഹൈക്കോടതി നിരോധിച്ചു

xiaomi-banned-from-importing-selling-phones-in-india

ചൈനീസ് സ്മാർട് ഫോൺ ആയ ഷവോമിയുടെ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും ഡല്‍ഹി ഹൈക്കോടതി നിരോധിച്ചു. എറിക്സൺ കമ്പനി നൽകിയ പേറ്റൻറ് കോസിലാണ് ഷവോമിയുടെ ഇന്ത്യയിലെ വിൽപന നിരോധിച്ചുള്ള ഉത്തരവിട്ടത്. നേരത്തെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരോട് ഷവോമി ഫോണുകൾ ഉപയോഗിക്കരുതെന്ന് പ്രതിരോധമന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ ഷവോമി ഫോണുകൾ സേവനദാതാവിന്റെ പേരും സിംകാർഡ് നമ്പരും ഫോണിന്റെ ഐ.എം.ഇ.ഐ നമ്പരും ഉൾപ്പെടുന്ന വിവരങ്ങൾ ഫോണിൽനിന്നും രഹസ്യമായി ബെയ്ജിങ്ങിലേക്ക് അയക്കുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷവോമിയെ ചിലർ ചൈനീസ് ചാരനെന്ന് വിശേഷിപ്പിക്കാൻ തുടങ്ങി.ബൗദ്ധികസ്വത്തവകാശ (ഐപിആര്‍) നിമയം 2007 പ്രകാരമാണ് ഇന്ത്യയില്‍ ഷവോമി ഫോണുകള്‍ കോടതി നിരോധിച്ചിരിക്കുന്നത്. ഷവോമിയുടെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് പങ്കാളിയായ ഫ് ളിപ്കാര്‍ട്ടും കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടുണ്ട്.ഇനി മുതൽ നിരോധിച്ച കമ്പനിയുടെ ഫോണുകള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും പരസ്യം ചെയ്യുന്നതുമെല്ലാം കുറ്റകരമാണ്.’ചൈനയുടെ ആപ്പിള്‍’ എന്നറിയപ്പെടുന്ന ഷവോമി ഈ വര്‍ഷമാണ് ഇന്ത്യയില്‍ എത്തിയത്. കുറഞ്ഞ ചെലവില്‍ മികച്ച സവിശേഷതകളുമായെത്തിയ ഫോണുകള്‍ വളരെ വേഗം ജനപ്രീതി നേടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News