Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു രൂപയ്‌ക്ക് തകർപ്പൻ ഓഫറുകളുമായി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ ഷവോമി രംഗത്ത്.ദീപാവലിയുടെ ഭാഗമായി നവംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ( ഇന്നു മുതല്‍ വ്യാഴാഴ്‌ച വരെ)യാണ് ഓഫറുകളുടെ ആനുകൂല്യം ലഭ്യമാകുക.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക് ഈ ദിവസങ്ങളില്‍ രണ്ടു മണിക്കും ആറു മണിക്കും നടക്കുന്ന ഫ്ലാഷ് സെയിലില്‍ പങ്കെടുക്കാം. ഒരു രൂപയ്‌ക്ക് ഷവോമി ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ഫ്ലാഷ് സെയിലില്‍ ഷവോമി ഒരുക്കിയിരിക്കുന്നത്. നേരത്തെ ഷവോമി എംഐ ബാന്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കിയപ്പോഴും ഒരു രൂപ ഓഫര്‍ ഫ്ലാഷ് വില്‍പ്പന നടത്തിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമെ ഓഫര്‍ ഫ്ലാഷ് വില്‍പനയില്‍ പങ്കെടുക്കാനാകു.
ഇതിന് പുറമെ ഷവോമിയുടെ ജനപ്രീയ മോഡലുകളായ എംഐ4ഐ, എംഐ പാഡ്, എംഐ 4, റെഡ്മി 3 പ്രൈം എന്നിവയ്ക്ക് വിലക്കുറവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്മി 3 പ്രൈം 500 രൂപ വിലകുറവിൽ 6,499 രൂപയ്ക്കും എംഐ 4 16ജിബി 2000 രൂപ വിലകുറവിൽ 12,999 രൂപയ്ക്കും, എംഐ4ഐ 16ജിബി 2000 രൂപ കുറവിൽ 10,999 രൂപയ്ക്കും, എംഐ പാഡ് 3000 രൂപ കുറവിൽ 9,999 രൂപയ്ക്കും ലഭിക്കും.മാത്രമല്ല, ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ക്യാഷ് ബാക്ക് ഓഫറുകളും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്. എംഐ സ്റ്റോർ വഴി ഉത്പന്നങ്ങൾ വാങ്ങുന്ന ഭാഗ്യവാൻമാരിൽ ഒരാൾക്ക് ബംമ്പർ സമ്മാനമായി എംഐടിവിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Leave a Reply