Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2026 1:19 pm

Menu

Published on September 5, 2014 at 5:25 pm

ഏറ്റവും മെലിഞ്ഞ സ്മാര്‍ട്‌ഫോണുമായി ക്‌സോളോ വിന്‍ Q900s

xolo-win-q900s-slimmest-windows-phone

ന്യൂഡല്‍ഹി: ലോകത്തില്‍ വച്ച് ഏറ്റവും മെലിഞ്ഞ ഫോണുമായി വിന്‍ഡോസ് സ്മാര്‍ട്‌ഫോണ്‍ എത്തുന്നു.ക്‌സോളോ വിന്‍ Q900s എന്നു പേരിട്ടിരിക്കുന്ന ഡ്യുവല്‍ സിം ഫോണിന്റെ വില 9,999 രൂപയാണ്. 100 ഗ്രാം ഭാരമുള്ള ഫോണില്‍ 4.7 ഇഞ്ചിന്റെ 720p ഡിസ്‌പ്ലേ ആണുള്ളത്. വണ്‍ ജിബി റാം ആണ് ക്‌സോളോ വിന്‍ Q900sല്‍ ഉള്ളത്. എല്‍.ഇ.ഡി ഫ്‌ലാഷ്, പ്യൂവര്‍സെല്‍ സെന്‍സര്‍ എന്നിവയോടു കൂടിയ 8 മെഗാപിക്‌സെലിന്റെ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ, 2 മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് ഫോണിലെ ക്യാമറ സൗകര്യങ്ങള്‍. പ്രകാശം കൂടിയാലും കുറഞ്ഞാലും മങ്ങലില്ലാത്ത ഫോട്ടോകള്‍ ലഭിക്കുമെന്ന് വിന്‍ഡോസ് അവകാശപ്പെടുന്നുണ്ട്. മൈക്രോ എസ്.ഡി കാര്‍ഡ് വഴി 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 8ജിബിയുടെ ഇന്റേര്‍ണല്‍ സ്റ്റോറേജ്, 1800mAhന്റെ ബാറ്ററി എന്നിവയും ഫോണിലെ മറ്റു സൗകര്യങ്ങളാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News