Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സറേ: ബ്രിട്ടീഷ് തമിഴ് ലീഗ് മത്സരത്തിനിടെ നെഞ്ചില്‍ പന്തുകൊണ്ടു തമിഴ് വംശജനായ യുവക്രിക്കറ്റര്‍ മരിച്ചു. ബവാലന്‍ പത്മനാഥന്‍ (24) എന്ന ക്രിക്കറ്റ് താരമാണു മരിച്ചത്. ഇംഗ്ലളണ്ടിലെ സറെയില്‍ നടന്ന ലീഗ് മത്സരത്തില്‍ മാനിപായി പാരിഷ് സ്‌പോര്‍ട്‌സ് ക്ലബിനുവേണ്ടി ബാറ്റ് ചെയ്യുമ്പോഴാണ് ബവാലന്‍ പത്മനാഥന് ദുരന്തം സംഭവിച്ചത്.ലോങ് ഡിട്ടന്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഞായറാഴ്ച നടന്ന ബ്രിട്ടീഷ് തമിഴ് ക്രിക്കറ്റ് ലീഗിലെ മൂന്നാം ഡിവിഷന്‍ മത്സരത്തില്‍ ബാറ്റുചെയ്യുന്നതിനിടെയാണ് പത്മനാഥന്റെ നെഞ്ചില്‍ പന്തുകൊണ്ടത്. വേദനയില്‍ പുളഞ്ഞ് ഗ്രൗണ്ടില്‍ വീണ പത്മനാഥനെ ഉടന്‍ ഹെലികോപ്ടറില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങുകയായിരുന്നു.നെഞ്ചില്‍ പന്ത് കൊണ്ടയുടനെ ക്രീസിന്റെ മറുതലക്കലുണ്ടായിരുന്ന സഹതാരത്തോട് കൈഉയര്‍ത്തി താന്‍ ഓക്കെയാണെന്ന് പത്മനാഥന്‍അറിയിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നിലത്തേക്ക് വീണതോടെയാണ് അപകടത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഉടന്‍ ടീം ഡോക്ടര്‍മാര്‍ ഓടിയത്തെി പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീലങ്കയിലെ ജാഫ്‌നയിലെ കോളജ് വിദ്യാര്‍ഥിയായിരുന്നു പത്മനാഥന്‍.സംഭവത്തില്‍ ബ്രിട്ടീഷ് തമിഴ് ലീഗ് അധികൃതരും സറെ കൗണടി ക്രിക്കറ്റ് ക്ലബും അനുശോചനം രേഖപ്പടുത്തി.
Leave a Reply